ജി സുധാകരന്‍  ഫയല്‍
Kerala

'പിണറായി വിജയന്‍ സഭയില്‍ നനഞ്ഞ കോഴി, സിപിഎം ഊന്നുവടിയില്‍ നടക്കുന്ന പാര്‍ട്ടി'; പരിഹസിച്ച് ജി സുധാകരന്‍

വി ഡി സതീശനെതിരെ സംസാരിക്കാന്‍ ഒരൊറ്റ സിപിഎം എംഎല്‍എമാര്‍ക്കും സാധിക്കുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ആലപ്പുഴ: പിണറായി വിജയന്‍ സഭയില്‍ നനഞ്ഞ കോഴിയാണെന്നും വെള്ളത്തില്‍ വീണ് നനഞ്ഞ അവസ്ഥയാണ് നിലവില്‍ അദ്ദേഹത്തിന്റേതെന്നും ജി സുധാകരന്‍ എംഎല്‍എ. ആലപ്പുഴയില്‍ എംഎല്‍എ ഓഫീസ് ഉദ്ഘാടന വേളയിലായിരുന്നു ജി സുധാകരന്റെ വിമര്‍ശനം. നിയമസഭയിലെ മറ്റ് സിപിഎം നേതാക്കളെയും ജി സുധാകരന്‍ പരിഹസിച്ചു.

'സഭയിലെ സിപിഎം നേതാക്കളുടെ പ്രകടനം എല്ലാവരും കാണുന്നുണ്ടാകും. വെള്ളത്തില്‍ വീണ് നനഞ്ഞ കോഴിയുടെ അവസ്ഥയാണ് പിണറായി വിജയന്റേത്. കെ.എന്‍ ബാലഗോപാലനെ ഇങ്ങനെയാരെങ്കിലും മുന്‍പ് സഭയില്‍ കണ്ടിട്ടുണ്ടോ? സഭയില്‍ മിണ്ടാട്ടമില്ല അദ്ദേഹത്തിന്. വി ഡി സതീശനെതിരെ സംസാരിക്കാന്‍ ഒരൊറ്റ സിപിഎം എംഎല്‍എമാര്‍ക്കും സാധിക്കുന്നില്ല. എഴുന്നേറ്റ് നിന്ന് പറയാന്‍ ആരെങ്കിലും വേണ്ടേ?' സുധാകരന്‍ പരിഹസിച്ചു.

'തോമസ് ഐസക്ക് ഉണ്ടായിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞേനെ. സഭയിലെ കഴിഞ്ഞ ദിവസങ്ങളിലെ പ്രകടനങ്ങളില്‍ വല്ലാത്ത സങ്കടം തോന്നി. ഇടത്തോട്ട് മുണ്ടുടുത്താല്‍ മാത്രം ഇടതുപക്ഷം ആകില്ലെന്ന് ഇനിയെങ്കിലും നിങ്ങള്‍ മനസിലാക്കണം. അതുപോലെ, വലത്തോട്ട് മുണ്ടുടുത്തെന്ന് കരുതി വലതുപക്ഷവുമാകില്ല.' സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗാണെന്നും സിപിഎമ്മില്‍ അംഗീകാരമുള്ള യുവജന നേതാവില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഊന്നുവടിയില്‍ നടക്കുന്ന പാര്‍ട്ടിയാണ് സിപിഎം. എന്നിട്ടും കോണ്‍ഗ്രസ് ചെളിക്കുണ്ടിലാണെന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ സിപിഎമ്മിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടുത്തകാലത്തൊന്നും ഇവര്‍ നന്നാകാന്‍ പോകുന്നില്ല.' സുധാകരന്‍ പറഞ്ഞു.

G Sudhakaran Criticises Pinarayi Vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റക്കെട്ടായി പ്രതിപക്ഷം; ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലത്ത് പ്രതിഷേധം; ജന്തര്‍ മന്ദിറില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

'വെട്ടിയത് മഴു മറന്നിരുന്നു, പക്ഷെ വെട്ടേറ്റ മരം മറന്നിരുന്നില്ല'; അജിത് കുമാറിന്റെ സസ്‌പെന്‍ഷനില്‍ എഡി തോമസ്‌

പിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

എണ്ണവില പൊള്ളുന്നു, വീണ്ടും നൂറ് ഡോളര്‍ തൊട്ടു; ഇന്ധനവില കൂട്ടുമോ?, സ്വര്‍ണവിലയിലും മാറ്റം

'പിഴവ് സംഭവിക്കാം, പക്ഷെ വഞ്ചന പാടില്ല'; നീറ്റ് പ്രതിഷേധത്തിന് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം