ആലപ്പുഴ: തനിക്കെതിരെ സിപിഎം- കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടെന്ന് ആരോപിച്ച് ജി സുധാകരന്‍ എംഎല്‍എ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയാണ് സുധാകരന്റെ വിമര്‍ശനം. രമേശ് ചെന്നിത്തലയുടെ പാര്‍ട്ടി ആലപ്പുഴയില്‍ സിപിഎമ്മിലെ ചിലരുമായുള്ള കൂട്ടു കച്ചവടം അവസാനിപ്പിക്കണമെന്ന് സുധാകരന്‍ പ്രസംഗത്തിനിടെ ആവശ്യപ്പെട്ടു.
ആലപ്പുഴ നഗരസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തി. നഗരസഭയില്‍ തനിക്കു നേരെ പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും പൊലീസ് തന്നെ വിവരം അറിയിച്ചില്ലെന്നും ജി സുധാകരന്‍ കുറ്റപ്പെടുത്തി. മന്ത്രി രമേശ് ചെന്നിത്തലയോട് തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനാലാണ് ഇക്കാര്യം പറയുന്നത്.
കൂട്ടു കച്ചവടത്തിന്റെ തെളിവ് സഹിതം വേണമെങ്കില്‍ താന്‍ തരാം. ഇത് രാഷ്ട്രീയമല്ല. അരാഷ്ട്രീയമാണ്, അവസരവാദമാണ്, അഴിമതിയിലേക്ക് വഴിവെക്കുന്നതാണെന്നും സുധാകരന്‍ പറഞ്ഞു. അഴിമതിക്കാര്‍ തമ്മിലുള്ള കൂട്ടുകെട്ട് എന്നു മാത്രമേ ഇതിനെ പറയാനാകൂ. തനിക്ക് ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നതെന്നും ജി സുധാകരന്‍ തുറന്നടിച്ചു.
എംഎല്‍എമാര്‍ക്ക് സ്വീകരണത്തിനുള്ള ചടങ്ങിലേക്ക് ക്ഷണിച്ചതു പ്രകാരമാണ് ചെന്നത്. എന്നാല്‍ അവിടെയെങ്ങും ആരുമില്ല. കുറേ നേരം കാത്തിരുന്നിട്ടും ആരും വന്നില്ല. യൂറിനലില്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ അങ്ങോട്ടു പോകേണ്ട അവന്മാര്‍ അവിടെയുണ്ടെന്ന് ചിലര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ക്ക് അതു മനസ്സിലാകുന്നില്ല. തനിക്കെതിരെ പ്രതിഷേധിക്കാന്‍ പ്ലക്കാര്‍ഡും പിടിച്ച് കുറച്ചുപേരുണ്ടായിരുന്നു. എന്നാല്‍ താന്‍ അതു ഗൗനിക്കാതെ പോയി.
ക്ഷണിച്ചുവരുത്തിയവരെ സ്വീകരിക്കുമ്പോള്‍ പ്ലക്കാര്‍ഡ് പിടിച്ചവരെ അറസ്റ്റു ചെയ്തു മാറ്റിയില്ല?. പൊലീസിനും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണും പ്രതിഷേധം ഉണ്ടാകുമെന്ന് അറിയാമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അറിയാമായിരുന്നു. താനവിടെ ഉണ്ടായിരുന്നെങ്കില്‍ അപ്പോള്‍ അവിടെ അടി നടക്കുമായിരുന്നില്ലേ?. അങ്ങനെയൊരു പ്രതിഷേധം ഉണ്ടാകുമായിരുന്നു എന്ന വിവരം അറിഞ്ഞിട്ടും പൊലീസുകാര്‍ എന്തുകൊണ്ട് അറിയിച്ചില്ല. അത് ആഭ്യന്തരമന്ത്രി അറിയാനാണ് പറയുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates