കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം (വീഡിയോ )

കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തുള്ള ആറുവരി പാതയിലാണ് അപകടം നടന്നത്
Bus accident
Bus accident
Edited By:
Updated on
1 min read

മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിയന്ത്രണം വിട്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഡിവൈഡറില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Bus accident
'ചോദ്യ പേപ്പർ ചോർച്ചയുടെ മാസ്റ്റർ ആയിരുന്നു കോൺ​ഗ്രസുകാർ; ചരിത്രം പഠിച്ചാൽ പ്രശ്നം തീരും' - വിഡിയോ

കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തുള്ള ആറുവരി പാതയിലാണ് അപകടം നടന്നത്. കാറിനു മുകളിലേക്കാണ് ബസ് മറിഞ്ഞത്. ബസിന്റെ നടുഭാഗം രണ്ടായി പിളര്‍ന്നു. കോഴിക്കോട്- തൃശൂര്‍ റൂട്ടിലോടുന്ന 'ഡിഫന്‍ഡര്‍' എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തില്‍പ്പെട്ടത്.

ബസ് അമിത വേഗതയിലായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ബസ് വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസില്‍ 26 പേര്‍ ഉണ്ടായിരുന്നുവെന്നും, പന്തീരാങ്കാവ് പെരുവയല്‍ സ്വദേശിയാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു.

Bus accident
സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മരിച്ചു
Bus accident
അക്കൗണ്ടില്‍ പണമെത്തിയാല്‍ എംഡിഎംഎ കൈപ്പറ്റാന്‍ ലൊക്കേഷന്‍ കിട്ടും !; അധ്യാപികമാര്‍ 'ഓപ്പറേഷന്‍ തൂഫാനില്‍' കുടുങ്ങി, അറസ്റ്റ്
Bus accident
കാളവണ്ടി സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം; 24 കാരനെ കുത്തിക്കൊന്നു
Summary

Bus accident in Kuttippuram; one dead

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Tourist Bus Accident
KSRTC bus overturns in Karnataka
Kuttippuram bus accident
Nelliyampathy KSRTC accident
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com