'ചോദ്യ പേപ്പർ ചോർച്ചയുടെ മാസ്റ്റർ ആയിരുന്നു കോൺ​ഗ്രസുകാർ; ചരിത്രം പഠിച്ചാൽ പ്രശ്നം തീരും' - വിഡിയോ

പ്രതിഷേധിക്കാം അതിന് യാതൊരു തെറ്റുമില്ല. പ്രതിഷേധിക്കണം.
Krishna Kumar
Krishna Kumarഎക്സ്പ്രസ്
Edited By:
Updated on
1 min read

ചോദ്യ പേപ്പർ ചോർച്ചയുടെ മാസ്റ്റർമാരായിരുന്നു കോൺ​ഗ്രസുകാരെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. പ്രതിഷേധിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും അതിന്റെ റൂട്ട് മാറുമ്പോഴാണ് പ്രശ്നമുണ്ടാകുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ചോദ്യ പേപ്പർ ലീക്ക് ചെയ്യുന്നു. തെറ്റാണോ എന്ന് ചോദിച്ചാൽ തെറ്റാണ്. പക്ഷേ ഇതാദ്യമായിട്ടാണോ ഭാരതത്തിൽ സംഭവിക്കുന്നത്?. എന്നുവച്ച് സംഭവിച്ചതിനെ ന്യായീകരിക്കുകയല്ല. നമ്മളെല്ലാവരും കുറച്ചു ചരിത്രം പഠിച്ചാൽ പ്രശ്നം തീരും. ചരിത്രം താല്പര്യമില്ലാതെ വരുമ്പോഴാണ് പറ്റുന്നത്. ചോദ്യ പേപ്പർ ചോർച്ചയുടെ മാസ്റ്റർ ആയിരുന്നു കോൺ​ഗ്രസുകാർ.

അതിൽ തന്നെ പലതും വെളിയിൽ വന്നിട്ടുണ്ട്. അന്ന് ഈ മൻമോഹൻ സിങ് രാജിവച്ചോ ?. രാജീവ് ​ഗാന്ധി, സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി അങ്ങനെ ആരെങ്കിലും വായ തുറന്നോ ?. ഇല്ല. അന്നിതൊക്കെ നിസാരമായിട്ട് തള്ളിക്കളഞ്ഞു കൊണ്ടിരുന്നു. ആദ്യം കുറച്ചു പിള്ളേർ അവിടെ വന്നു. കോക്രോച്ച് പാർട്ടി എന്ന് പറഞ്ഞ് കുറച്ചു പേർ അവിടെ വരുന്നു. അവർ പറയുന്നു നീറ്റ് ആണ് വിഷയം.

കുറച്ചു കഴിഞ്ഞപ്പോൾ നീറ്റ് മാറി രാം മന്ദിറായി. കുറച്ചു കഴിഞ്ഞപ്പോൾ ആർഎസ്എസ് ആയി. പിന്നെ ബിജെപിയായി. പിന്നെ പറഞ്ഞു, പ്രധാൻ മാത്രം പോരാ പ്രധാനമന്ത്രി രാജി വയ്ക്കണം. ഒരാളെ പ്രശ്നത്തിൽ നിന്ന് മാറ്റി കൊടുത്താൽ പിന്നെ അടുത്ത ഡിമാൻഡുമായിട്ട് വരും. പ്രതിഷേധിക്കാം അതിന് യാതൊരു തെറ്റുമില്ല. പ്രതിഷേധിക്കണം.

കാരണം എന്താണെന്നു വച്ചാൽ പ്രതിപക്ഷവും കൂടി ശക്തമല്ലെങ്കിൽ ഭരണപക്ഷം പരാജയമായി പോകും. അതിനോടൊക്കെ നമുക്ക് പൂർണ യോജിപ്പാണ്. ഈ പ്രതിഷേധം റൂട്ട് മാറുന്നു. റൂട്ട് മാറുമ്പോഴാണ് പ്രശ്നം വരുന്നത്".- കൃഷ്ണകുമാർ പറഞ്ഞു.

ചോദ്യ പേപ്പർ ചോർച്ചയിൽ കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർ അതിന്റെ ഉത്തരവാദികളാണെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. "ഒരു തെറ്റ് നടന്നു. ഇനി ഇത് ആവർത്തിക്കുന്നില്ല എന്ന് പറയുന്നുണ്ടോ ?. ഇല്ല. ഇത് ആവർത്തിക്കപ്പെടും. മറ്റൊരു രീതിയിലായിരിക്കും". - കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

Krishna Kumar
'കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ, ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചു പോയീന്ന് കേട്ടു'; കൃഷ്ണകുമാറിനും പേളിക്കുമെതിരെ ചന്തു
Krishna Kumar
'ആ പടം പരാജയമായെന്ന് ധൈര്യമായി പറഞ്ഞോളൂ, ഒരു മടിയും കാണിക്കണ്ട; അതിന്റെ നിർമാതാവ് ഞാനാണ്'
Krishna Kumar
'ആ പടം പരാജയമായെന്ന് ധൈര്യമായി പറഞ്ഞോളൂ, ഒരു മടിയും കാണിക്കണ്ട; അതിന്റെ നിർമാതാവ് ഞാനാണ്'
Summary

Krishna Kumar opens up about CJP Protest and neet question paper leak.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

CJP
pinarayi
Joju, Krishna Kumar, Tovino
Pearle Maaney, Chandu Salimkumar, Krishna Kumar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com