വിഡി സതീശന്‍- ജി സുകുമാരന്‍ നായര്‍ 
Kerala

എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം വിഡി സതീശനെതിരെന്ന് വ്യാഖ്യാനിക്കപ്പെട്ടു; വിശദീകരണവുമായി ജി സുകുമാരന്‍ നായര്‍

89 വയസുള്ള ദീര്‍ഘകാലമായി പ്രബല ഹൈന്ദവ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ വളരെ മോശമായ രീതിയില്‍ ചിത്രികരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ഏത് രാഷ്ട്രീയ നേതാവാണെങ്കിലും അവര്‍ക്കത് ഭൂഷണമല്ലെന്ന് പറയുകയുണ്ടായി.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: താന്‍ ഉദ്ദേശിച്ചത് എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം മാത്രമാണെന്നും, ഐക്യം പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വ്യാഖ്യാനിച്ചെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തെരഞ്ഞെടുപ്പ് അടത്തിരിക്കുന്ന ഘട്ടത്തില്‍ ഇതിന് അനാവശ്യ രാഷ്ട്രീയ പരിഗണന നല്‍കിയത് ശരിയായില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി.

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം യാഥാര്‍ഥ്യമാക്കാന്‍ ഇരുസംഘടനകള്‍ മാത്രം വിചാരിച്ചാല്‍ മതി. അതിന് ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ല. എന്റെ പ്രസ്താവനയെ എന്‍എസ്എസ് vs വിഡി സതീശന്‍ എന്ന രീതിയിലേക്ക് മാറ്റിയതായി മാധ്യമങ്ങളിലുടെ മനസിലാക്കി'-യെന്നും സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ പറയുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം

എന്‍എസ്എസുമായി ഐക്യത്തോടെ പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തെ ശരിവച്ചുകൊണ്ട് എന്‍എസ്എസ് നേതൃത്വവുമായി ആലോചിച്ച് സംഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് കോട്ടം വരാത്ത വിധം ഐക്യം ആകാമെന്ന് അഭിപ്രായമാണ് ഞാന്‍ പ്രകടിപ്പിച്ചത്. ഇക്കാര്യത്തില്‍ എസ്എന്‍ഡിപി യോഗം നേതൃയോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് വെള്ളാപ്പള്ളി പറയുകയുണ്ടായി.

ഇതോടനുബന്ധിച്ച് 89 വയസുള്ള ദീര്‍ഘകാലമായി പ്രബല ഹൈന്ദവ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ വളരെ മോശമായ രീതിയില്‍ ചിത്രികരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ഏത് രാഷ്ട്രീയ നേതാവാണെങ്കിലും അവര്‍ക്കത് ഭൂഷണമല്ലെന്ന് പറയുകയുണ്ടായി.

എന്റെ പ്രസ്താവനയെ എന്‍എസ്എസ് vs വിഡി സതീശന്‍ എന്ന രീതിയിലേക്ക് മാറ്റിയതായി മാധ്യമങ്ങളിലൂടെ മനസിലാക്കുന്നു. വിഷയം എന്‍എസ്എസ് എസ്എന്‍ഡിപി ഐക്യം എന്നുള്ളതാണ്. ഇതിന്റെ പേരില്‍ അനാവശ്യമായി രാഷ്ട്രീയ പരിഗണന ആര്‍ക്കെങ്കിലും നല്‍കിയത് ശരിയായില്ല. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ ആവസരത്തില്‍.

എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം യാഥാര്‍ഥ്യമാക്കാന്‍ ഇരുസംഘടനകള്‍ മാത്രം വിചാരിച്ചാല്‍ മതി. അതിന് ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ല

G Sukumaran Nair clarifies stance as NSS-SNDP unity is interpreted as a move against VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏതു ജില്ലയിലും പേരു നോക്കിക്കോളൂ'; മന്ത്രി സജി ചെറിയാനെതിരെ പി കെ കുഞ്ഞാലിക്കുട്ടി

ഓപ്പറേഷന്‍ ട്രാഷി: കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

വീണ്ടും 91ലേക്ക് കൂപ്പുകുത്തി രൂപ, രണ്ടുദിവസത്തിനിടെ 58 പൈസയുടെ നഷ്ടം; ഓഹരി വിപണിയും ഇടിഞ്ഞു

യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം; ദീപക്കിന്റെ മരണത്തിൽ കമ്മീഷണർക്ക് പരാതി നൽകി വീട്ടുകാർ

ഉപ്പ് ഉപയോഗിച്ച് ഈ വസ്തുക്കൾ എളുപ്പം വൃത്തിയാക്കാം

SCROLL FOR NEXT