കെബി ഗണേഷ് കുമാര്‍ 
Kerala

മന്ത്രിയുടെ ഗാരിജിലേക്ക് പുതിയ അതിഥി; സ്‌കോര്‍പിയോ എന്‍ സ്വന്തമാക്കി ഗണേഷ് കുമാര്‍

വാഹനപ്രേമിയായ ഗണേഷ് കുമാറിന്റെ വാഹന ശേഖരത്തിലേക്ക് നിരവധി വാഹനങ്ങള്‍ വന്നുപോയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മഹീന്ദ്രയുടെ സ്‌കോര്‍പിയോ എന്‍ വാഹനം സ്വന്തമാക്കി മന്ത്രി കെബി ഗണേഷ് കുമാര്‍. മെഴ്സിഡീസ് ബെന്‍സും ഔഡിയും ബി എം ഡബ്ള്യുമെല്ലാം അണിനിരന്ന ഗാരിജിലേക്കാണ് പുത്തന്‍ സ്‌കോര്‍പിയോ എന്‍ എത്തിയിരിക്കുന്നത്. ബ്ലാക്ക് കളര്‍ ഓപ്ഷനാണ് പുത്തന്‍ എസ് യു വി യ്ക്കായി ഗണേഷ് കുമാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

മന്ത്രി എന്ന നിലയില്‍ ഔദ്യോഗിക വാഹനമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. മഹീന്ദ്രയുടെ വാഹന നിരയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന മോഡലാണ് ഇപ്പോള്‍ സ്‌കോര്‍പിയോ എന്‍. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 13.85 ലക്ഷം രൂപ മുതല്‍ 24.17 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഫീച്ചറുകളാല്‍ സമ്പന്നമാണ് ഈ എസ് യു വി. ഡ്യൂവല്‍ ടോണ്‍ അപ്‌ഹോള്‍സ്റ്ററി, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ്, മൂന്ന് നിര സീറ്റുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ക്ഷന്‍ സ്റ്റീയറിങ് വീല്‍, ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയവയുണ്ട്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.

വാഹനപ്രേമിയായ ഗണേഷ് കുമാറിന്റെ വാഹന ശേഖരത്തിലേക്ക് നിരവധി വാഹനങ്ങള്‍ വന്നുപോയിട്ടുണ്ട്. വാഹനങ്ങളെ കുറിച്ച് ഏറെ സംസാരിക്കുന്ന അദ്ദേഹം ഏറ്റവുമധികം ഓര്‍മകള്‍ പങ്കുവെച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഓമ്നി വാനിനെ കുറിച്ചുമായിരിക്കും. ഒരു വിദേശ യാത്രയില്‍ കണ്ട് ഇഷ്ടമായ മിനി കൂപ്പറും അദ്ദേഹം സ്വന്തമാക്കിയിരുന്നു. എന്നാല്‍, ഗണേഷ് കുമാറിന്റെ വാഹനങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയത് നില നിറത്തിലുള്ള ടൊയോട്ട ക്വാളീസാണ്.

Ganesh Kumar's New Ride: Mahindra Scorpio N

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം; ഒന്‍പത് മരണം; ആളുകളെ ഒഴിപ്പിക്കുന്നു; അതീവ ജാഗ്രതാ നിര്‍ദേശം; വിഡിയോ

കൈമാറ്റം ജഡേജയ്ക്ക് ഇഷ്ടപ്പെട്ടില്ല? ചൂടുപിടിച്ച ചർച്ചകൾക്കിടെ താരത്തിന്റെ ഇൻസ്റ്റ അക്കൗണ്ട് അപ്രത്യക്ഷം!

ഡല്‍ഹി സ്‌ഫോടനത്തില്‍ ഒന്‍പത് മരണം; അതീവ ജാഗ്രതാ നിര്‍ദേശം; കേരളത്തില്‍ വിധിയെഴുത്ത് രണ്ട് ഘട്ടങ്ങളിലായി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇന്ത്യൻ വിദ്യാർഥിനി യുഎസിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

രാജ്യവ്യാപകമായി സൈന്യം ഇറങ്ങും,ഫോട്ടോയും വിഡിയോയും എടുക്കരുത്; മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

SCROLL FOR NEXT