ഗണേഷ് കുമാര്‍,രാഹുല്‍ മാങ്കുട്ടത്തില്‍ 
Kerala

'കൂടെനിന്ന് ചതിക്കുന്ന ഒറ്റുകാരന്‍; ഗണേഷിന്റെ പൊതുജീവിതം ഉമ്മന്‍ ചാണ്ടിയുടെ ഔദാര്യം'

സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടിന് പിന്നീലെ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് എതിരെ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടിന് പിന്നീലെ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് എതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. 'നിരപരാധിയും നീതിമാനുമായ ഉമ്മന്‍ ചാണ്ടി സാറിനെ സോളാര്‍ കേസില്‍ വ്യാജമായി കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലില്‍ യാതൊരു അത്ഭുതവുമില്ല. അത് എല്ലാവര്‍ക്കും അറിയുന്ന ഒരു സത്യമാണ്. ഉമ്മന്‍ ചാണ്ടി സാര്‍ മരണം വരെ മനസ്സില്‍ സൂക്ഷിച്ച ഒരു രഹസ്യത്തിന്റെ ഔദാര്യം തന്നെയാണ് ഗണേഷ് കുമാറിന്റെ പൊതുജീവിതം'- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

'കൂടെ നിന്നിട്ട് ഒടുവില്‍ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ് കുമാര്‍ സിനിമയില്‍ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോള്‍ അതിലുപരി അയാള്‍ ജീവിതത്തില്‍ പകര്‍ന്നാടിയിട്ടുണ്ട്. അത് അച്ഛനോടായാലും, അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മന്‍ ചാണ്ടി സാറിനോടായാലും, ഇപ്പോള്‍ അഭയം കൊടുത്ത പിണറായി വിജയോനാടായാലും.

നിരപരാധിയും നീതിമാനുമായ ഉമ്മന്‍ ചാണ്ടി സാറിനെ സോളാര്‍ കേസില്‍ വ്യാജമായി കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലില്‍ യാതൊരു അത്ഭുതവുമില്ല. അത് എല്ലാവര്‍ക്കും അറിയുന്ന ഒരു സത്യമാണ്. ഉമ്മന്‍ ചാണ്ടി സാര്‍ മരണം വരെ മനസ്സില്‍ സൂക്ഷിച്ച ഒരു രഹസ്യത്തിന്റെ ഔദാര്യം തന്നെയാണ് ഗണേഷ് കുമാറിന്റെ പൊതുജീവിതം.
ഇപ്പോള്‍ ഇടയ്‌ക്കൊക്കെ സര്‍ക്കാര്‍ വിമര്‍ശനമൊമൊക്കെ നടത്തി യുഡിഎഫിലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ് കുമാര്‍ വിചാരിച്ചാലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് യുഡിഎഫ് പത്തനാപുരം എംഎല്‍എ ആക്കാമെന്ന് ഏതേലും നേതാക്കള്‍ ആഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കും. പത്തനാപുരം പോയാലും, കേരളം പോയാലും ഇയാളെ ചുമക്കില്ല. 'എനിക്കെന്റെ ഭാര്യയില്‍ വിശ്വാസമുള്ളത് കൊണ്ട് മാത്രം ഗണേഷ് എന്റെ മകനാണ്' എന്ന് ബാലകൃഷ്പിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ് കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല.'- രാഹുല്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT