Gang fight during temple festival in Thrikkunnapuzha alapuzha  
Kerala

തൃക്കുന്നപ്പുഴയില്‍ ക്ഷേത്രോത്സവത്തിനിടെ കൂട്ടയടി, തോക്കുചൂണ്ടി ഭീഷണി; പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം

പുളിക്കീഴില്‍നിന്നും പല്ലനയില്‍നിന്നുമുള്ള സംഘങ്ങളാണ് ഏറ്റുമുട്ടിയത്.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം. വലിയ കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ കൂട്ടയടിയില്‍ പത്തോളംപേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തിനിടെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കാനും ശ്രമം നടന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് അക്രമം നടന്നത്.

പുളിക്കീഴില്‍നിന്നും പല്ലനയില്‍നിന്നുമുള്ള സംഘങ്ങളാണ് ഏറ്റുമുട്ടിയത്. മദ്യലഹരിയിലായിരുന്നു ഇരുസംഘവും. സംഘര്‍ഷത്തിനിടെ വിഷ്ണു സജിന്‍ എന്നയാളാണ് എയര്‍ഗണ്‍ ഉയര്‍ത്തി ഭീകരാവസ്ഥ സൃഷ്ടിച്ചത്. മറുവിഭാഗം തോക്ക് പിടിച്ചു വാങ്ങി ആക്രമിച്ചു. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. മേഖലയില്‍ സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന സംഘങ്ങളാണ് ഉത്സവത്തിനിടെ ഏറ്റുമുട്ടിയതെന്നാണ് നാട്ടുകാര്‍ പറയുന്നു.

A clash broke out between two groups during a temple festival in Thrikkunnapuzha inAlappuzha. Around ten people were injured in a stampede during the Valiya Kulangara temple festival alapuzha .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടു; ഐഎസ്‌ഐ ബന്ധമുള്ള എട്ട് ഭീകരര്‍ അറസ്റ്റില്‍

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീമിന്റെ പ്രത്യേതകള്‍

666 രൂപ എടുക്കാനുണ്ടോ?, വിരമിക്കുമ്പോള്‍ കോടീശ്വരനാകാം; പെന്‍ഷനായി കിട്ടുക ലക്ഷങ്ങള്‍, അറിയാം ഈ സ്ട്രാറ്റജി

'മമ്മൂട്ടിയൊക്കെ സെറ്റിൽ 'ഫലം വന്നോ' എന്ന് ചോദിച്ച് ആകാംക്ഷയോടെ ഇരിക്കുന്നു; അങ്ങനെ കരുതിയ എനിക്ക് തെറ്റി'

SCROLL FOR NEXT