ഓം പ്രകാശ് 
Kerala

ഗുണ്ടാത്തലവന്‍ ഓം പ്രകാശ് പിടിയില്‍; കസ്റ്റഡിയിലെടുത്തത് ഗോവയില്‍ നിന്ന്

എതിര്‍ ഗുണ്ടാത്തലവനെ വെട്ടിയ കേസില്‍ ഒളിവിലായിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയില്‍. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് ഗോവയില്‍ നിന്നാണ് ഓം പ്രകാശിനെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. എതിര്‍ ഗുണ്ടാത്തലവനെ വെട്ടിയ കേസില്‍ ഒളിവിലായിരുന്നു. 

ഓം പ്രകാശിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.  തിരുവനന്തപുരം പാറ്റൂരില്‍ കാര്‍ തടഞ്ഞ് യുവാക്കളെ വെട്ടിയ കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു. പൂത്തിരി കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിന്‍ (37), സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ (34), ജഗതി സ്വദേശി പ്രവീണ്‍ (35), പൂജപ്പുര സ്വദേശി ടിന്റു ശേഖര്‍ (35) എന്നിവരെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. 

കൊലപാതകമുള്‍പ്പെടെ നഗരത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടയുമായ ഓംപ്രകാശും ഇയാളുടെ സംഘത്തില്‍പ്പെട്ട ഇബ്രാഹിം റാവുത്തര്‍, ആരിഫ്, മുന്ന, ജോമോന്‍ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവര്‍ പൊലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി