പൊലീസ് നോക്കിനില്‍ക്കെ വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം   ടി വി ദൃശ്യം
Kerala

ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് തര്‍ക്കം; പൊലീസ് നോക്കിനില്‍ക്കെ വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം

ഇന്ന് വീട് കയറി ആക്രമിച്ച സംഘത്തില്‍ നിന്ന് നൗഷാദിനും കുടുംബത്തിന് ചൊവാഴ്ച്ച മര്‍ദനമേറ്റിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

താമരശേരി: കോഴിക്കോട് താമരശേരിയില്‍ വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം. പലപ്പന്‍പൊയില്‍ കതിരോട് നൗഷാദിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നൗഷാദുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം.

വാഹനത്തിന്റെ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. പൊലീസ് നോക്കി നില്‍ക്കെയാണ് ആക്രമണമുണ്ടായത്. ഗുണ്ടാ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് നൗഷാദിന്റെ വീടിന് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ന് വീട് കയറി ആക്രമിച്ച സംഘത്തില്‍ നിന്ന് നൗഷാദിനും കുടുംബത്തിന് ചൊവാഴ്ച്ച മര്‍ദനമേറ്റിരുന്നു. നൗഷാദ് ഉള്‍പ്പെടെ കുടുംബം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴും ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് താമരശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് രണ്ട് പൊലീസുകാരെ വീടിന് മുന്നില്‍ ഡ്യൂട്ടിക്കിട്ടിരുന്നു. ഇവര്‍ നോക്കി നില്‍ക്കെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനവും അക്രമിസംഘം തല്ലിത്തകര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT