പ്രതീകാത്മക ചിത്രം 
Kerala

ലോറിയിൽനിന്ന് ഗ്യാസ് സിലിണ്ടർ തെറിച്ചുവീണു, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരന്റെ കാലൊടിഞ്ഞു; ഇന്ന് ശസ്ത്രക്രിയ 

അമിതവേഗത്തിൽ പാഞ്ഞ ലോറിയിൽനിന്ന് വീണ സിലിണ്ടറാണ് വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് പരിക്കേൽപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മിനിലോറിയിൽനിന്ന് പാചകവാതക സിലിണ്ടർ തെറിച്ചുവീണ് ആറു വയസ്സുകാരന്റെ കാലൊടിഞ്ഞു. അമിതവേഗത്തിൽ പാഞ്ഞ ലോറിയിൽനിന്ന് വീണ സിലിണ്ടറാണ് വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് പരിക്കേൽപ്പിച്ചത്. ഇളകൊള്ളൂർ സ്വദേശി ബിജുകുമാറിന്റെ മകൻ രോഹിത്തിന്റെ ഇടതുകാലാണ് ഒടിഞ്ഞത്. 

ഇന്നലെ ഉച്ചയ്ക്ക് കോന്നി-പൂങ്കാവ് റോഡിൽ ആനക്കടവിലായിരുന്നു സംഭവം. കോന്നിയിൽനിന്ന് വട്ടക്കാവിലെ ഗോഡൗണിലേക്കു പോയ മിനിലോറിയിൽനിന്നാണ് കാലി സിലിണ്ട‌ർ തെറിച്ചുവീണത്. വീടിന്റെ വരാന്തയിൽ മറ്റൊരു കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന രോഹിത്തിന്റെ കരച്ചിൽ കേട്ടാണ് വീട്ടുകാർ ഓടിയെത്തിയത്. ലോറി നിർത്തി ഇറങ്ങിവന്ന ജോലിക്കാർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാമെന്നു പറയുകയും സിലിണ്ടർ എടുത്തുകൊണ്ടുപോവുകയും ചെയ്തെന്ന് വീട്ടുകാർ പറയുന്നു. 

അതുവഴി വന്ന കാറിൽ കയറ്റി കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ പിന്നീട് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നു ശസ്ത്രക്രിയ നടത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്