ഗീതാ ഗോപി/ഫെയ്‌സ്ബുക്ക് 
Kerala

ഗീതാ ഗോപിയെ ഒഴിവാക്കി; സിപിഐ നാലു സീറ്റില്‍ക്കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ചടയമംഗലത്ത് ജെ ചിഞ്ചുറാണി മത്സരിക്കും. പറവൂരില്‍ എംടി നിക്‌സണും ഹരിപ്പാട് ആര്‍ സജിലാലും സ്ഥാനാര്‍ഥികളാവും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശേഷിക്കുന്ന നാലു സീറ്റുകളില്‍ കൂടി സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നാട്ടികയില്‍ സിറ്റിങ് എംഎല്‍എ ഗീതാ ഗോപിയെ ഒഴിവാക്കി.

നാട്ടികയില്‍ സിസി മുകുന്ദനാണ് സിപിഐ സ്ഥാനാര്‍ഥി. ചടയമംഗലത്ത് ജെ ചിഞ്ചുറാണി മത്സരിക്കും. പറവൂരില്‍ എംടി നിക്‌സണും ഹരിപ്പാട് ആര്‍ സജിലാലും സ്ഥാനാര്‍ഥികളാവും.

രണ്ടു ടേം എംഎല്‍എയായ ഗീതാ ഗോപിയെ പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് മാറ്റിയത്. വനിതാ പ്രാതിനിധ്യം കണക്കിലെടുത്ത് ഗീതാഗോപിയെ വീണ്ടും മത്സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചെങ്കിലും പ്രാദേശിക തലത്തില്‍ ധാരണയുണ്ടാക്കാനായില്ല. 

ചടയമംഗലത്ത് ചിഞ്ചുറാണിയെ മത്സരിപ്പിക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സംസ്ഥാന നേതൃത്വം നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

'ഇഞ്ചി'... കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി; പക്ഷേ, 'കപ്പ'... സൂപ്പറാ!

'പരിക്കെന്നു ഞങ്ങളോട് പറഞ്ഞ ആൾ ഇം​ഗ്ലണ്ടിൽ ടി20 കളിക്കുന്നു; സാം കറൻ ചെയ്തത് കടുത്ത തെറ്റ്, നടപടി വേണം'

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

SCROLL FOR NEXT