മുനമ്പം ഹാര്‍ബറില്‍ ലേലത്തിന് എത്തിച്ച ഭീമന്‍ ഓലക്കൊടിയന്‍ മീന്‍ 
Kerala

500 കിലോയോളം ഭാരവും 12 അടിക്ക് മേൽ നീളവും; മുനമ്പം ഹാർബറിൽ എത്തിച്ച ഭീമൻ ഓലക്കൊടിയൻ 

രണ്ട് ട്രോളികൾ ചേർത്ത് വെച്ച് അതിൽ കിടത്തിയാണ് ബോട്ടിൽ നിന്നും മീനിനെ ലേല ഹാളിൽ എത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 500 കിലോയോളം ഭാരം വരുന്ന ഭീമൻ ഓലക്കൊടിയനെ മുനമ്പം ഹാർബറിൽ ലേലത്തിനെത്തിച്ചപ്പോൾ കണ്ടുനിന്നവർ അക്ഷരാർത്ഥത്തിൽ ഞെട്ടി. രണ്ട് ട്രോളികൾ ചേർത്ത് വെച്ച് അതിൽ കിടത്തിയാണ് ബോട്ടിൽ നിന്നും മീനിനെ ലേല ഹാളിൽ എത്തിച്ചത്. നീണ്ട ചുണ്ട് കൂടാതെ തന്നെ എതാണ്ട് 12 അടിക്ക് മേൽ നീളമുണ്ടായിരുന്നു ഇതിന്. 

ആഴക്കടൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടിലാണ് ഭീമൻ ഓലക്കൊടിയനെ ലഭിച്ചത്. കിലോക്ക് 250 രൂപ വരെയാണ് മാർക്കറ്റിൽ ഓലക്കൊടിയന് വില. ഉറച്ച മാംസമാണെന്നതാണ് ഓലക്കൊടിയനെ ഹോട്ടലുകാർക്ക് പ്രിയമേറിയ മത്സ്യമാക്കുന്നത്. രുചിയിലും കേമനാണ്. ഏറെ കാലത്തിന് ശേഷമാണ് ഇത്രയും വലിപ്പമുള്ള മീനിനെ ലഭിക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT