പ്രതീകാത്മക ചിത്രം 
Kerala

വീണ്ടും പ്രണയപ്പക; പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ച്  പെണ്‍കുട്ടിക്ക് കുത്തേറ്റു; യുവാവ് കസ്റ്റഡിയില്‍

പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം കറുകച്ചാലില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ച്  പെണ്‍കുട്ടിക്ക് കുത്തേറ്റു. ഇടതുകൈക്ക് കുത്തേറ്റ പെണ്‍കുട്ടി സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. സംഭവത്തില്‍ പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

സുഹൃത്തിനൊപ്പം കറുകച്ചാലില്‍ വന്നതാണ് പെണ്‍കുട്ടി. പാമ്പാടി കുറ്റിക്കല്‍ സ്വദേശിനിയാണ്. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രതിയായ യുവാവുമായി പെണ്‍കുട്ടി വര്‍ഷങ്ങളായി സൗഹൃദത്തിലായിരുന്നു. പിന്നീട് ഈ സൗഹൃദത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറി. ഇതുമൂലമുള്ള വൈരാഗ്യവുമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

പ്രതി നിരന്തരം ശല്യം ചെയ്യുന്നതിനെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഇതിനിടെ എത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT