പ്രതീകാത്മക ചിത്രം 
Kerala

വിവാഹം ഉറപ്പിച്ചിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മറ്റൊരു യുവാവിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം, അറസ്റ്റ്

വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയയാളെ പൊലീസ് പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയയാളെ പൊലീസ് പിടികൂടി. മലപ്പുറം കരുവാരക്കുണ്ട് കുട്ടത്തിയില്‍ പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരി(49)യാണ് അറസ്റ്റിലായത്. ഗര്‍ഭിണിയാക്കിയ ശേഷം ഇയാള്‍ ഉത്തരവാദിത്തം മറ്റൊരു യുവാവിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയും ചെയ്തു. വീട്ടുകാരുമായുള്ള അടുപ്പം മുതലെടുത്ത് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 

പെണ്‍കുട്ടി വിവാഹിതയായശേഷമാണ് ഗര്‍ഭിണിയായിരുന്നെന്ന വിവരം പുറത്തറിഞ്ഞത്. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ പ്രായവും വിവാഹ തീയതിയും തമ്മില്‍ പൊരുത്തക്കേട് കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

യുവതിയുടെ വിവാഹത്തിന്റെ തിരക്കിനിടെ വീട്ടില്‍ ആളില്ലാതിരുന്ന സമയം ഇയാള്‍ ബലംപ്രയോഗിച്ച് യുവതിയെ പീഡിപ്പിച്ചതായും പിന്നീട് ഇത് പലതവണ ആവര്‍ത്തിച്ചതായുമാണ് പൊലീസ് പറയുന്നത്. കൊട്ടിയം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

വിവാഹശേഷം ഭര്‍ത്തൃവീട്ടില്‍വെച്ച് യുവതിക്ക് ശാരീരിക അവശതകള്‍ ഉണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിയുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ പ്രായവ്യത്യാസം മനസ്സിലാക്കി ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ തിരികെ വീട്ടില്‍ കൊണ്ടുപോയി വിട്ടു.

യുവതിയുടെ വീട്ടുകാരുമായി അടുപ്പമുണ്ടായിരുന്ന അന്‍സാരി സ്വാധീനം ചെലുത്തി ഗര്‍ഭഛിദ്രം നടത്തി. തുടര്‍ന്ന് യുവതിയുടെ ബന്ധുവായ മറ്റൊരു യുവാവിന്റെ തലയില്‍ ഉത്തരവാദിത്വം കെട്ടിവെച്ച് കൈയൊഴിയാന്‍ ശ്രമിച്ചതോടെ യുവതി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയും ചെയ്തു.

പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്. ഒന്നിലധികം വിവാഹം കഴിച്ച ഇയാള്‍ കഴിഞ്ഞ ജനുവരി മുതല്‍ കൊട്ടിയത്താണ് താമസം.  പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം