അപകടത്തിന്റെ ടെലിവിഷൻ ദൃശ്യം 
Kerala

ലോറിയിൽ നിന്ന് ​ഇറക്കുന്നതിനിടെ ​ഗ്ലാസ് പാളികൾ മറിഞ്ഞ് ദേഹത്തുവീണു, ചുമട്ടുതൊഴിലാളി മരിച്ചു

ക്രെയിൻ ഉപയോ​ഗിച്ച് ​ഗ്ലാസ് പാളികൾ ഇറക്കുന്നതിനിടെ സിദ്ദിഖിന്റെ ദേ​ഹത്തേക്ക് വീഴുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; ലോറിയിൽ നിന്ന് ​ഗ്ലാസ് പാളി ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ചുമട്ടുതൊഴിലാളി മരിച്ചു. കൊട്ടാരം സ്വദേശി സിദ്ദിഖാണ് മരിച്ചത്. മലപ്പുളം വാളാഞ്ചേരിയിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. 

കോട്ടപ്പുറം ജുമാ മസ്ജിദിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ്-ഗ്ലാസ് ഷോറൂമിലേക്കുള്ളതായിരുന്നു ​ഗ്ലാസുകൾ. ക്രെയിൻ ഉപയോ​ഗിച്ച് ​ഗ്ലാസ് പാളികൾ ഇറക്കുന്നതിനിടെ സിദ്ദിഖിന്റെ ദേ​ഹത്തേക്ക് വീഴുകയായിരുന്നു. ഇതോടെ സിദ്ദിഖ് ലോറിയ്ക്കും ഗ്ലാസിനും ഇടയിലായി. കൂടെയുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളും നാട്ടുകാരും നോക്കി നിൽക്കെയായിരുന്നു അപകടം. 

ഇതിന്റെ വിഡിയോയും പുറത്തുവന്നു. കൂടെയുള്ളവർ ​ഗ്ലാസ് പാളികൾ നീക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. സിദ്ദിഖിനെ ഉടന്‍തന്നെ വളാഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്; 40 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും

കോൺ​ഗ്രസിന്റെ ആദ്യഘട്ട പട്ടിക ഇന്ന്; ഓസ്കറിൽ തിളങ്ങി വൺബാറ്റിൽ ആഫ്റ്റർ അനദർ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിങ്ങള്‍ക്കെന്റെ വിരലുകള്‍ എണ്ണണോ?, പുതിയ വിഡിയോ പങ്കുവച്ച് നെതന്യാഹു

പത്മകുമാറിനെതിരെ കടുത്ത നടപടിയിലേക്ക് ?; എല്‍ഡിഎഫ് പദവിയില്‍ നിന്നും നീക്കി

ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

SCROLL FOR NEXT