തിരുവനന്തപുരം: ജിഎന്‍എയില്‍ നിന്നും വൈദ്യുതി വാങ്ങുന്നതില്‍ ചില അപ്രായോഗികതയുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ആവശ്യമില്ലെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. കേരളത്തിന്റെ ആവശ്യകത അനുദിനം വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആയിരം മെഗാവാട്ടിന്റെ വര്‍ധനവാണുണ്ടായത്. 10 വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വര്‍ധനവുണ്ടായി. എന്നാല്‍ അതിനനുസരിച്ച് ഉത്പാദനമില്ലെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
ജലവൈദ്യുത പദ്ധതികളാണ് നമുക്കുള്ളത്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 180 മെഗാവാട്ട് ആണ് കൂടിയത്. എന്നാല്‍ 10 വര്‍ഷം കൊണ്ട് ആവശ്യകത 2500 മെഗാവാട്ടായി ഉയര്‍ന്നു. കേരളത്തില്‍ പ്രത്യേകിച്ചും രാത്രിയാണ് വൈദ്യുതി ആവശ്യകതയുള്ളത്. ഇതിന് കൂടുതല്‍ പദ്ധതികള്‍ വേണം. സോളാര്‍ കൊണ്ട് തികയില്ല. സോളാര്‍ എനര്‍ജി സ്‌റ്റോറേജ് ചെയ്ത് രാത്രി ഉപയോഗിക്കാനുള്ള ബാറ്ററി സ്‌റ്റോറേജ് പദ്ധതി വേണം. സോളാര്‍ പദ്ധതി ജനകീയമാക്കാനും വികേന്ദ്രീകൃതമാക്കാനുമായി ബജറ്റില്‍ 100 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിന് സബ്‌സിഡിയും ബാങ്ക് വായ്പയും നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
വൈദ്യുതി വകുപ്പ് മുഖ്യമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. അദ്ദേഹം അങ്ങനെ പറഞ്ഞതായി കരുതുന്നില്ല. എന്നാല്‍ വൈദ്യുതി ആവശ്യകത ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ജിഎന്‍എ ഒരു സ്വകാര്യ പ്ലാറ്റ്‌ഫോമാണ്. അവര്‍ രാത്രിയും പലകും വൈദ്യുതി തരും. കേട്ടു കഴിഞ്ഞാല്‍ ഹിമാചല്‍ വൈദ്യുതിയുമായി താരതമ്യം ചെയ്യുമ്പോള്‍ വില കുറവുണ്ട്. എന്നാല്‍ ഹിമാചല്‍ വൈദ്യുതി സര്‍ക്കാര്‍ പദ്ധതിയാണ്. ജിഎന്‍എ സ്വകാര്യ പ്ലാറ്റ്‌ഫോമാണ്. അതിന്റെ പ്രയാസങ്ങളും വ്യത്യാസങ്ങളുമൊക്കെ വൈദ്യുതി ബോര്‍ഡ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
ജിഎന്‍എ കരാര്‍ ഇപ്പോഴത്തെ നിലയ്ക്ക് ഇല്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രസ്താവന സണ്ണി ജോസഫ് തള്ളി. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അതൊക്കെ മാറിയിട്ടുണ്ട്. ഇത്തരം പ്രസ്താവനകളെ അവഗണിക്കുന്നതാണ് നല്ലതെന്നും, കെപിസിസിയുടെ പരസ്യ പ്രസ്താവനാ വിലക്ക് ലംഘിച്ചു കൊണ്ടുള്ള പരാമര്‍ശങ്ങളെക്കുറിച്ച് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates