guruvayur temple source: Guruvayur Devaswom
Kerala

കൂത്തമ്പലത്തില്‍ സ്വര്‍ണ്ണ, വെള്ളിക്കുടങ്ങള്‍ സജ്ജം; ഗുരുവായൂരപ്പന് നാളെ സഹസ്രകലശാഭിഷേകം, ദര്‍ശന നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലശ ചടങ്ങുകള്‍ അന്തിമഘട്ടത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലശ ചടങ്ങുകള്‍ അന്തിമഘട്ടത്തിലേക്ക്. ഇന്ന് (വ്യാഴാഴ്ച) കലശം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.വിശിഷ്ടമായ തത്ത്വ കലശമാണ് ഇന്ന് നടക്കുന്നത്.

കൂത്തമ്പലത്തില്‍ കലശത്തിനുള്ള സ്വര്‍ണ്ണ, വെള്ളിക്കുടങ്ങള്‍ സജ്ജമായി. കലശം എട്ടാം ദിവസമായ വെള്ളിയാഴ്ചയാണ് ഗുരുവായൂരപ്പന് അതിവിശിഷ്ടമായ സഹസ്രകലശാഭിഷേകം. ഇന്നും നാളെയും പുലര്‍ച്ചെ മുതല്‍ നാലമ്പലത്തില്‍ ദര്‍ശന നിയന്ത്രണമാണ്.

guruvayur temple

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ദര്‍ശന നിയന്ത്രണം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ നാല് മുതല്‍ പകല്‍ 11.30 വരെയാകും നിയന്ത്രണം. ശനിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നാലമ്പലത്തില്‍ പ്രവേശനം ഉണ്ടാവില്ല. ഈ വര്‍ഷത്തെ ഉത്സവം ഈ മാസം 28ന് കൊടിയേറി മാര്‍ച്ച് ഒന്‍പതിന് തിങ്കളാഴ്ച ആറാട്ടോടെ സമാപിക്കും.

guruvayur temple

Gold and silver pots ready at the temple; guruvayurappan to receive Sahasrakalashabhishekam tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മോദിക്ക് ഇന്‍സ്റ്റയില്‍ 10 കോടി ഫോളോവേഴ്‌സ്, ട്രംപിനേക്കാള്‍ ഇരട്ടി; ആദ്യത്തെ ലോക നേതാവ്

നേരിട്ട് ഹൈവേയിലേക്ക് പ്രവേശിച്ച് അപകടം ക്ഷണിച്ച് വരുത്തരുത്!; എന്താണ് ആറുവരി പാതയിലെ ആക്‌സിലറേഷന്‍ ലെയ്ന്‍?- വിഡിയോ

കൊച്ചിയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റില്‍ കിടത്തി 20 മീറ്ററോളം പാഞ്ഞു; പ്രതികളെ കണ്ടെത്താനായില്ല

'ശ്രീനിയേട്ടന്‍ മരിച്ചപ്പോള്‍ ജയറാം വരാത്തത് എന്തെന്ന് വ്യക്തമായി അറിയാം; പെട്ടുപോയതാണ്'; തുറന്നു പറഞ്ഞ് ഉര്‍വശി

ശ്രീലങ്ക തോറ്റതോടെ പാകിസ്ഥാനു പ്രതീക്ഷയറ്റോ?, മുന്നിലുള്ള വഴികൾ ഇങ്ങനെ

SCROLL FOR NEXT