റംസിയ 
Kerala

സുഹൃത്തിന്റെ വീട്ടിൽ മാമോദീസയ്ക്കെത്തി; ഡയമണ്ട് നെക്‌ലേസ് ഉൾപ്പെടെ സ്വർണാഭരണങ്ങൾ കവർന്നു; യുവതി അറസ്റ്റിൽ

ധരിച്ചതും സമ്മാനം കിട്ടിയതുമായ ആഭരണങ്ങൾ ചടങ്ങു കഴിഞ്ഞു മുറിയിലെ അലമാരയിലാണു വച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സുഹൃത്തിന്റെ വീട്ടിൽ മാമോദീസയ്ക്ക് എത്തിയ ലക്ഷങ്ങളുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ (30) ആണു പിടിയിലായത്. 

കോടനാടുള്ള സുഹൃത്തിന്റെ വീട്ടിലാണ് മാമോദീസയ്ക്കായി റംസിയ എത്തിയത്. ധരിച്ചതും സമ്മാനം കിട്ടിയതുമായ ആഭരണങ്ങൾ ചടങ്ങു കഴിഞ്ഞു മുറിയിലെ അലമാരയിലാണു വച്ചത്. അവിടെ നിന്നാണ് ഡയമണ്ട് നെക്‌ലേസ് ഉൾപ്പെടെയുള്ള ആഭരണങ്ങൾ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റംസിയ അറസ്റ്റിലാവുന്നത്. 

കവർന്ന ആഭരണങ്ങൾ നേര്യമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ജ്വല്ലറി, ഫിനാൻസ് സ്ഥാപനം എന്നിവിടങ്ങളിൽ നിന്നു കണ്ടെടുത്തു. 4  ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളാണു മോഷ്ടിച്ചത്. ഇൻസ്പെക്ടർ ബേസിൽ തോമസ് എസ്ഐ പി.ജെ.കുര്യാക്കോസ്, എഎസ്.ഐ ശിവദാസ്, സീനിയർ സിപിഒ സെബാസ്റ്റ്യൻ, സിപിഒമാരായ ചന്ദ്രലേഖ, ബെന്നി കുര്യാക്കോസ്, വിജയലക്ഷ്മി, അഞ്ജു രാജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ

വോട്ടെണ്ണല്‍: നാളെ കാസർകോടും കൊല്ലത്തും പടക്കകടകൾക്ക് നിയന്ത്രണം

SCROLL FOR NEXT