ഫയല്‍ ചിത്രം 
Kerala

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; മൂന്നാഴ്ചക്കിടെ വര്‍ധിച്ചത് 2500 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 560 രൂപ വര്‍ധിച്ച്  ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഗ്രാം വില 70 രൂപ ഉയര്‍ന്ന് 4485 രൂപയായി.

തുടര്‍ച്ചയായ ദിവസങ്ങളില്‍ മുന്നേറ്റം രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവ് നേരിട്ടത്. ഇതിന് പിന്നാലെയാണ് ഇന്ന് വില വര്‍ധിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ മുന്നേറ്റമാണ് ദൃശ്യമായത്. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായിരുന്നു.

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ധന വിപണിയിലുണ്ടായ അസ്ഥിരത സ്വര്‍ണത്തിനു ഗുണമായെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വരുംദിവസങ്ങളിലും സ്വര്‍ണ വില കൂടാനാണ് സാധ്യതയെന്ന് അവര്‍ പറയുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 33,320 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതാണ് പടിപടിയായി ഉയര്‍ന്ന് ഇന്ന് 35880 എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല്‍ വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

വിജയ്‌യുടെയും സുവേന്ദുവിന്റെ 'ജനപ്രീതി' ഇന്നറിയാം; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

വിവാഹത്തില്‍നിന്നുള്ള പിന്‍മാറ്റം ആത്മഹത്യാപ്രേരണയല്ല; കാമുകനും കുടുംബത്തിനും എതിരായ നടപടികള്‍ റദ്ദാക്കി