പിടിയിലായ സ്വര്‍ണക്കടത്ത് സംഘം 
Kerala

കസ്റ്റംസിനെയും വാങ്ങാനെത്തിയവരെയും വെട്ടിച്ച് പുറത്ത് കടന്നു, സ്വര്‍ണം കടത്തിയ യുവതി പൊലീസ് വലയില്‍; തട്ടാനെത്തിയവരെയും കുടുക്കി

സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യുവതിയും സ്വര്‍ണം തട്ടിയെടുക്കുന്ന സംഘവും പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യുവതിയും സ്വര്‍ണം തട്ടിയെടുക്കുന്ന സംഘവും പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് സംഘം പിടിയിലായത്.

ഈ മാസം 22നാണ് സംഭവം. ദുബൈയില്‍ നിന്ന് 146 ഗ്രാം സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ബത്തേരി സ്വദേശിനി ഡീനയും കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തില്‍ ഉണ്ടായിരുന്ന സഹദും  ജംനാസുമാണ് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. എട്ടു ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്.

ഡീന മുന്‍പും സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടെന്ന് കരിപ്പൂര്‍ പൊലീസ് പറയുന്നു. കസ്റ്റംസിനെയും സ്വര്‍ണം സ്വീകരിക്കാന്‍ എത്തിയ സംഘത്തെയും വെട്ടിച്ച് സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ ഡീന സ്വര്‍ണം തട്ടിയെടുക്കുന്ന സംഘവുമായി ഒത്തുചേര്‍ന്നാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസിനെ കബളിപ്പിച്ച് കാറില്‍ അതിവേഗത്തില്‍ പാഞ്ഞ ഡീനയെയും സംഘത്തെയും പിന്തുടര്‍ന്നാണ് കരിപ്പൂര്‍ പൊലീസ് പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് സന്ദീപ്, ആറന്മുളയില്‍ അബിന്‍, അടൂരില്‍ രമ്യ ഹരിദാസ്, തിരുവമ്പാടിയില്‍ ജോയി; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എഐസിസി സര്‍വേ നിര്‍ദേശങ്ങള്‍

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

മുലയൂട്ടുന്ന അമ്മമാർ ഭക്ഷണത്തിൽ നി​ർബന്ധമായും ഇവ ഉൾപ്പെടുത്തണം

ക്ഷാമബത്ത നിയമപരമായ ആനുകൂല്യമല്ല, സമയക്രമം അറിയിക്കാനാവില്ല: ഹൈക്കോടതി

ജോർജുകുട്ടിയോട് ചെക്ക് വച്ച് വാഴയുടെ യൂത്തന്മാർ! 'വാഴ 2' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT