പാളം തെറ്റിയ ട്രെയിന്‍ 
Kerala

പട്ടാമ്പിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിനുകള്‍ വൈകിയോടുന്നു

ഒരുചക്രം പുറത്തേക്ക് തള്ളുകയായിരുന്നു. പിന്നീട് പാളംതെറ്റിയ ബോഗികള്‍ തിരിച്ചുകയറ്റി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്തിന് സമീപം ഗുഡ്സ് ട്രെയിന്‍ പാളംതെറ്റി. മംഗളൂരുവില്‍നിന്ന് പാലക്കാടേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് പാളംതെറ്റിയത്. ഒരുചക്രം പുറത്തേക്ക് തള്ളുകയായിരുന്നു. പിന്നീട് പാളംതെറ്റിയ ബോഗികള്‍ തിരിച്ചുകയറ്റി

അപകടത്തെത്തുടര്‍ന്ന് കോഴിക്കോട്-ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസുകള്‍ വൈകി. കോഴിക്കോട്-പാലക്കാട് സ്പെഷ്യല്‍ എക്സ്പ്രസ് രണ്ടരമണിക്കൂറോളം വൈകി. മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്, മുംബൈ എല്‍ടിടി-തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, മംഗളൂരു-ഏറനാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ രണ്ടുമണിക്കൂറോളവും വൈകിയോടുകയാണ്. ചെന്നൈ എഗ്മോര്‍-മംഗളൂരു എക്സ്പ്രസ് ഒരുമണിക്കൂറോളവും വൈകിയാണ് സര്‍വീസ് നടത്തുന്നത്. നേരത്തെയുള്ള സമയക്രമം പാലിക്കാന്‍ ട്രെയിനുകള്‍ക്ക് സാധിക്കാത്തതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലായി.

Goods train derails in Pattambi; trains running late

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി നയിക്കും; ഭൂരിപക്ഷം കിട്ടിയാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ആള്‍ മുഖ്യമന്ത്രി'

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

'ഒറിജിനലിനെ വെല്ലും'; ജയന്റെ ഫിഗറില്‍ ചായ വില്‍പ്പന, യുവജനോത്സവ നഗരിയിലെ താരമായി അഷറഫ്- വിഡിയോ

മലപ്പുറത്ത് ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതി; മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നത്; അധിക്ഷേപ പരാമര്‍ശവുമായി സജി ചെറിയാന്‍

മലപ്പുറത്ത് സ്ത്രീയും രണ്ട് മക്കളും കുളത്തില്‍ മുങ്ങിമരിച്ചു

SCROLL FOR NEXT