Minister K N Balagopal ഫയൽ
Kerala

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 335 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍; ആരോഗ്യകേന്ദ്രങ്ങളുടെ ശാക്തീകരണം ലക്ഷ്യം

സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്കും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കുമായി 199 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 335 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ധന കമീഷന്റെ ശുപാര്‍ശയിലുള്ള ഗ്രാന്റാണ് അനുവദിച്ചത്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളുടെയും പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിനാണ് തുക അനുവദിച്ചത്.

പഞ്ചായത്തുകളുടെ ചുമതലയിലുള്ള സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്കും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കുമായി 199 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ക്കായി 136 കോടി രൂപയും ലഭ്യമാക്കിയിട്ടുണ്ട്.

ഈ സാമ്പത്തിക ഇതിനകം 4386 കോടി രുപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150 കോടി രൂപ, ഉപാധിരഹിത ഫണ്ട് 78 കോടി രൂപ, മെയിന്റനന്‍സ് ഫണ്ടിന്റെ ആദ്യഗഡു 1396 കോടി രൂപ, ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ രണ്ടു ഗഡുക്കള്‍ 427 കോടി രൂപ എന്നിങ്ങനെ നേരത്തെ നല്‍കിയിരുന്നു.

Finance Minister KN Balagopal announced that an additional Rs 335 crore has been allocated to local self-government bodies in the state.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT