ഫയല്‍ ചിത്രം 
Kerala

ജൂനിയര്‍ അഭിഭാഷകര്‍ക്ക് പ്രതിമാസം 3000 രൂപ വീതം; സ്റ്റൈപന്‍ഡ് അനുവദിച്ച് സര്‍ക്കാര്‍

30 വയസില്‍ കൂടാത്ത, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള അഭിഭാഷകര്‍ക്കാണ് സ്റ്റൈപ്പെന്‍ഡ് നല്‍കുക

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകര്‍ക്ക് 3000 രൂപ വീതം പ്രതിമാസ സ്റ്റൈപ്പെന്‍ഡ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 30 വയസില്‍ കൂടാത്ത, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള അഭിഭാഷകര്‍ക്കാണ് സ്റ്റൈപ്പെന്‍ഡ് നല്‍കുക. ബാറിലെ സേവന കാലം മൂന്ന് വര്‍ഷത്തില്‍ അധികരിക്കരുത്. പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് വാര്‍ഷിക വരുമാന പരിധി ബാധകമാവില്ല.

അഭിഭാഷക ക്ഷേമനിധിയില്‍ നിന്ന് ജൂനിയര്‍ അഭിഭാഷകര്‍ക്ക് പ്രതിമാസ സ്റ്റൈപ്പെന്‍ഡ് നല്‍കാന്‍ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരുന്നു. അഭിഭാഷക ക്ഷേമ നിധി നിയമ പ്രകാരം രൂപം നല്‍കിയതാണ് ക്ഷേമനിധി. 

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെയാണ് തുക നല്‍കുക. ഇതു പ്രകാരം അഭിഭാഷക ക്ഷേമനിധി ട്രസ്റ്റി കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT