Government will take over the loans of wayanad Mundakkai- Chooralmala landslide victims Kochi
Kerala

മുണ്ടക്കൈ - ചുരല്‍മല ദുരിതബാധിതര്‍ക്ക് കൈത്താങ്ങ്; വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

555 കുടുംബങ്ങളുടെ 1620 വായ്പകളുടെ തുകയായ 18,75,6937 രൂപയുടെ ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ - ചുരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരുടെ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. 555 കുടുംബങ്ങളുടെ 1620 വായ്പകളുടെ തുകയായ 18,75,6937 രൂപയുടെ ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കേരള ബാങ്ക് എഴുതിത്തള്ളിയ വായ്പകള്‍ പുറമേ ആണിത്.

ദുരന്തത്തില്‍പ്പെട്ട എല്ലാവരുടെയും ബാങ്ക് വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഇതിനായുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കും. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമമങ്ങളെ കണ്ട റവന്യൂ മന്ത്രി കെ രാജന്‍ ആണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. വായ്പ എഴുതിത്തള്ളന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരം ഇല്ലെന്ന് ഇരിക്കുകയാണ് വായ്പകള്‍ ഏറ്റെടുക്കാനുള്ള സുപ്രധാന തീരുമാനം മന്ത്രിസഭായോഗം കൈക്കൊണ്ടത്.

ദുരന്തബാധിതരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപനം യ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് എന്നായിരുന്നു നടപടിയെ കെ രാജന്‍ വിശേഷിപ്പിച്ചത്. ദുരന്തവും സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വയനാടിന് പ്രത്യേക സഹായം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഒരു സഹായവും വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ല. മാത്രമല്ല കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട കേസില്‍ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്നും റവന്യു മന്ത്രി കുറ്റപ്പെടുത്തി.

Kerala Government will take over the loans of wayanad Mundakkai- Chooralmala landslide victims.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനിയും വലിയ സ്വപ്‌നങ്ങളുടെ ആകാശങ്ങള്‍ മുന്നിലുണ്ട്'; മൂന്നാം തവണ ജനവിധി തേടി മുഖ്യമന്ത്രി

ഇറാന്റെ ഡ്രോൺ തകർക്കാൻ സഹായിക്കാം, പകരം പണം നൽകണമെന്ന് യുക്രൈന്‍ പ്രസിഡന്റ്

ന്നാ തുടങ്ങുവല്ലേ! നേമത്ത് സിപിഎമ്മിന്റെ 'പ്രോഗ്രസ് കാര്‍ഡ്'; ബിജെപിയെ തുറന്ന ചര്‍ച്ചയ്ക്ക് വിളിച്ച് വി ശിവന്‍കുട്ടി

ഏഴ് മണിക്കൂർ മുള്‍മുനയില്‍, ആരാധകരെ കൈ വീശി കാണിച്ചു മടക്കം; വിജയ്‌യെ ചോദ്യം ചെയ്ത് സിബിഐ (വിഡിയോ)

രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വം: ചിറയിന്‍ കീഴില്‍ കോലം കത്തിച്ച് പ്രതിഷേധം

SCROLL FOR NEXT