​ഗവർണർ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷൻ ദൃശ്യം 
Kerala

'കണ്ണൂരില്‍ പലരെയും ജീവനോടെ കത്തിച്ചില്ലേ?'; എസ്എഫ്‌ഐ കാണിക്കുന്നത് അവരുടെ സംസ്‌കാരമെന്ന് ഗവര്‍ണര്‍

തനിക്കെതിരായ പ്രതിഷേധത്തിന്  അനുമതി നല്‍കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്.

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഗവര്‍ണറുടെ 'പാപ്പാഞ്ഞി' മാതൃകയിലുള്ള കോലം കത്തിച്ചുളള എസ്എഫ്‌ഐ പ്രതിഷേധത്തിനെതിരെ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ കോലം കത്തിച്ചതില്‍ അത്ഭുതമില്ലെന്നും കണ്ണൂരില്‍ പലരെയും സിപിഎമ്മുകാര്‍ ജീവനോടെ കത്തിച്ചില്ലേയെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്കെതിരായ എസ്എഫ്‌ഐയുടെ പ്രതിഷേധം അവരുടെ സംസ്‌കാരമാണ് കാണിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

തനിക്കെതിരായ പ്രതിഷേധത്തിന്  അനുമതി നല്‍കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. അക്രമികളെ മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുന്നു. ഇത് മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്നു. ബില്ലുകളില്‍ വ്യക്തത വരുത്തിയാല്‍ ഒപ്പിടുമെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

ഇന്നും ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ വച്ച് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

വൈക്കോലും വെള്ളത്തുണിയും കൊണ്ടു നിര്‍മിച്ച, 30 അടി ഉയരമുള്ള കോലമാണു പയ്യാമ്പലം ബീച്ചില്‍ കത്തിച്ചത്. ഗവര്‍ണര്‍ സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കുന്നു, എസ്എഫ്‌ഐയുടെ സമരത്തെയും കണ്ണൂരിനെയും അധിക്ഷേപിച്ചു എന്നീ ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT