ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ പിടിഐ 
Kerala

മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ആര് സംസാരിച്ചാലും കേസ്; കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നു; ഗവര്‍ണര്‍

സിപിഎമ്മിലും എസ്എഫ്‌ഐയിയിലും പ്രവര്‍ത്തിക്കുന്നത് ക്രിമിനലുകളാണ്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ നിയമവാഴ്ച ഇല്ലാതായെന്നും അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. പൊലീസിനെ മുഖ്യമന്ത്രി രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍  അനുവദിക്കുന്നില്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ചതായും ഗവര്‍ണര്‍ പറഞ്ഞു. നിയമം പാലിക്കപ്പെടണം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞവരില്‍ ഒരാള്‍ കാഴ്ചയില്ലാത്ത ആളാണെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂരില്‍ തേങ്ങയിടാന്‍ പാര്‍ട്ടി അനുമതി വേണമെന്ന് ഒരു നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. ഈ നിലയില്‍ കേരളത്തെ മാറ്റാനാണ് ശ്രമം. സിപിഎമ്മിലും എസ്എഫ്‌ഐയിയിലും പ്രവര്‍ത്തിക്കുന്നത് ക്രിമിനലുകളാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുത്തതില്‍ പുതുമയില്ല. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ആര് സംസാരിച്ചാലും അവര്‍ക്കെതിരെ കേസ് എടുക്കുന്ന സ്ഥിതിയാണ്. ആരും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്നില്ല. കേരളത്തിലെ മാധ്യമങ്ങള്‍ ഭയപ്പാടിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബേപ്പൂര്‍ എംഎല്‍എയായി അന്‍വര്‍ ജയിച്ചുവരും'; യുഡിഎഫിലെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി സണ്ണി ജോസഫ്

മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് ജയറാം; കൂടുതല്‍ പൈസ കിട്ടുന്നത് മറ്റ് ഭാഷകളിലെന്ന് കാളിദാസ്; അച്ഛനെ പൂട്ടി മകന്റെ കൗണ്ടര്‍!

'കളിക്കാന്‍ പറഞ്ഞാല്‍ ഇറങ്ങും, ഒന്നും ഞങ്ങളുടെ കൈയില്‍ അല്ല'; ലോകകപ്പ് വിവാദത്തില്‍ പാക് ക്യാപ്റ്റന്‍

കാര്യം ശരിയാണ്, മഞ്ഞളിന് ആന്റി-ഇൻഫ്ലമേറ്ററി ​ഗുണമുണ്ട്, പക്ഷെ ആ ​ഗുണം ശരീരത്തിന് കിട്ടണമെങ്കിൽ ചേരുവ ശരിയാക്കണം

'വെറുതെ ജനങ്ങളെ വിഡ്ഢികളാക്കരുത്, ബജറ്റില്‍ കേരളത്തിനു വേണ്ടി എത്രയോ കാര്യങ്ങളുണ്ട്; ഇതുവരെ കൊടുത്ത പദ്ധതികള്‍ നടപ്പിലാക്കിയോ?'

SCROLL FOR NEXT