ഫോട്ടോ: ഫെയ്സ്ബുക്ക് 
Kerala

മുഖ്യമന്ത്രിക്ക് പിറന്നാൾ സമ്മാനവുമായി ​ഗവർണർ ക്ലിഫ് ഹൗസിൽ

മുഖ്യമന്ത്രിക്ക് പിറന്നാൾ സമ്മാനവുമായി ​ഗവർണർ ക്ലിഫ് ഹൗസിൽ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ സമ്മാനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ എത്തിയാണ് ഗവര്‍ണര്‍ ആശംസകള്‍ അറിയിച്ചത്. സമ്മാനമായി പേനയും നല്‍കി. ഉച്ച ഭക്ഷണവും കഴിച്ചാണ് ​ഗവർണർ മടങ്ങിയത്. 

പിണറായി വിജയന്‍  ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. പിണറായി വിജയന്റെ എഴുപത്തിയാറാം പിറന്നാളാണ് ഇന്ന്.

ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണ് ജന്മദിനം. അഞ്ച് വർഷം മുൻപ് 2016 മേയ് 25ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നതിന് തലേന്നാളാണ് തന്റെ യഥാർഥ ജനനത്തീയതി ആദ്യമായി പിണറായി തുറന്നു പറഞ്ഞത്. 

1945 മെയ് 24നാണ് മുഖ്യമന്ത്രി ജനിച്ചത്. 15 വര്‍ഷത്തിലേറെ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു റെക്കോര്‍ഡിട്ട നേതാവ് ഇന്ന് ഇന്ത്യയില്‍ ഇടതു പക്ഷത്തിന്റെ ഏക മുഖ്യമന്ത്രിയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT