V Abdurahman 
Kerala

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ അബ്ദുറഹ്മാനെ കേസിൽ പ്രതിചേർക്കാനും കൂടുതൽ ചോദ്യംചെയ്യാനുമാകും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ കായിക മന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർത്ത് പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവർണർ ഓംപ്രകാശ് മാത്തൂർ അനുമതി നൽകി. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താനായിരുന്നു അനുമതി തേടിയിരുന്നത്.

നേരത്തെ സർക്കാരും മുഖ്യമന്ത്രിയും അനുമതി തേടി രാജ്ഭവന് കൈമാറിയ ഫയലിലാണ് ഗവർണറുടെ ഈ സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്. മുൻ ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഭരണകാലത്താണ് വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി സർക്കാർ രാജ്ഭവനെ സമീപിച്ചിരുന്നത്. എന്നാൽ, സ്ഥാനം ഒഴിയുന്നതുവരെ ഫയലിൽ മുൻ ഗവർണർ തീരുമാനമെടുത്തിരുന്നില്ല. തുടർന്ന് പുതിയ ഗവർണറായി ചുമതലയേറ്റ ഓംപ്രകാശ് മാത്തൂർ വിഷയം പരിശോധിക്കുകയും നിയമോപദേശം തേടുകയും ചെയ്തു.

ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ മുൻ വി. അബ്ദുറഹ്മാനെ കേസിൽ പ്രതിചേർക്കാനും കൂടുതൽ ചോദ്യംചെയ്യൽ, അറസ്റ്റ് അടക്കമുള്ള നിയമനടപടികളുമായി മുന്നോട്ടുപോകാനും പ്രത്യേക അന്വേഷണ സംഘത്തിന് സാധിക്കും. വിശദമായ അന്വേഷണത്തിന് ശേഷം എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ വി.അബ്ദുറഹ്മാൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ, യു.ഷറഫലി, സി. സത്യപാലൻ എന്നിവർ ഉൾപ്പെടെ അഞ്ച് പേരെ പ്രതിചേർക്കുന്നതിനാണ് അനുമതി തേടിയിരുന്നത്.

കേസിൽ ആഭ്യന്തര വകുപ്പിന്റെ അനുമതി മാത്രം മതിയെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിർദ്ദേശിച്ചിരുന്നെങ്കിലും, കൂടുതൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്ഭവന്റെ പ്രോസിക്യൂഷൻ അനുമതി തേടിയത്.മാനദണ്ഡങ്ങളും കൃത്യമായ നടപടിക്രമങ്ങളും ലംഘിച്ച് അനധികൃതമായി ടെൻഡർ നൽകി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സ്പോൺസർഷിപ്പ് അനുവദിച്ചു, വകുപ്പുകളെ ഇരുട്ടിൽ നിർത്തി, ഔദ്യോഗിക പദവിയും സർക്കാർ രേഖകളും ദുരുപയോഗം ചെയ്തു തുടങ്ങി നിരവധി ഗുരുതരമായ വീഴ്ചകളാണ് എസ്.ഐ.ടി അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതോടൊപ്പം ജി.എസ്.ടി തട്ടിപ്പും കോടികളുടെ ക്രമക്കേടും നടന്നതായി എസ്ഐടി വിലയിരുത്തിയിട്ടുണ്ട്.

Kerala Governor Om Prakash Mathur has granted sanction to prosecute former sports minister V. Abdurahiman in connection with the financial irregularities surrounding the aborted plan to bring football icon Lionel Messi to the state.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൈക്കല്‍ കാരിക്കും രക്ഷിച്ചില്ല, പുറത്താക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്!

വെട്ടുകാട് തിരുനാള്‍: തിരുവനന്തപുരത്തെ താലൂക്കുകളില്‍ നാളെ പ്രാദേശിക അവധി

'അവര്‍ കാലില്‍ വീണതും ഞാന്‍ പൊട്ടിക്കരഞ്ഞു'; സീത എത്ര വലുതാണെന്ന് മനസിലായ നിമിഷം; അനുഭവം പങ്കിട്ട് സായ് പല്ലവി

'അതൊരു ബഹുമതിയാകും'; എന്‍വിഡിയ പുറത്താക്കിയാല്‍ ജെന്‍സനെ നിയമിക്കാന്‍ തയ്യാറെന്ന് ഇലോണ്‍ മസ്‌ക്

പാല്‍ ലിറ്ററിന് പത്തുരൂപ വര്‍ധിപ്പിക്കണം; മില്‍മ സര്‍ക്കാരിന് കത്തുനല്‍കും