pk basheer 
Kerala

'ഊരാളുങ്കലിന് ക്രമവിരുദ്ധമായി കരാര്‍ കൊടുത്തിട്ടില്ല; അവരുടെ പ്രവൃത്തികള്‍ ഗുണനിലവാരമുള്ളത്'

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒരു പ്രവൃത്തിയും അനുവദിച്ചിട്ടില്ലെന്നും എല്ലാ പദ്ധതികളിലും ഗുണനിലവാര പരിശോധന കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളില്‍ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് ഊരാളുങ്കലിന് കരാറുകള്‍ നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പികെ ബഷീര്‍ പറഞ്ഞു. ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒരു പ്രവൃത്തിയും അനുവദിച്ചിട്ടില്ലെന്നും എല്ലാ പദ്ധതികളിലും ഗുണനിലവാര പരിശോധന കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.

ഗുണനിലവാരവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കും. കൂടുതല്‍ പ്രവൃത്തികള്‍ ഏറ്റെടുത്തതിനാല്‍ ചില വര്‍ക്കുകള്‍ മന്ദഗതിയിലാണ് നടക്കുന്നത്. ഇക്കാര്യം അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. തദ്ദേശീയരായവര്‍ക്ക് തൊഴില്‍ നല്‍കുന്നില്ലെന്ന ആരോപണവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

വകുപ്പിന്റെ പദ്ധതികള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ നല്‍കിയത് ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച് പരാതികള്‍ ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. സൊസൈറ്റിക്ക് നല്‍കിയ കരാറിന്റെ എസ്റ്റിമേറ്റ് തുക ഊരാളുങ്കലിന് വ്യത്യാസപ്പെടുത്തി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഗുണനിലവാരമുള്ള പ്രവര്‍ത്തനങ്ങളാണ് ഊരാളുങ്കലിന് കൂടുതല്‍ കരാറുകള്‍ ലഭിക്കാന്‍ കാരണമായതെന്നും, വര്‍ക്ക് ലോഡ് വര്‍ധിച്ചതാണ് ഇപ്പോഴുള്ള പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

പത്തുവര്‍ഷംകൊണ്ട് ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഒരുപാട് വര്‍ക്കുകള്‍ കിട്ടുന്നതുകൊണ്ട് പ്രവൃത്തികള്‍ ഊരാളുങ്കലിന്റെ കുത്തകയായി മാറുന്നു എന്ന നിരീക്ഷണമുണ്ടെന്നും വര്‍ക്കുകള്‍ നിജപ്പെടുത്തുമോയെന്ന വിടി ബല്‍റാമിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും പികെ ബഷീര്‍ മറുപടി നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി വിജയന്‍ ശുദ്ധ മനസിന്റെ ഉടമ, നായനാര്‍ക്ക് കോണ്‍ഗ്രസ് ശൈലി'

കിട്ടിയതൊക്കെ മഹാഭാഗ്യമെന്നു കരുതി, കഴിഞ്ഞു കൂടിയ സ്ത്രീകള്‍ അനുപമയെ കേള്‍ക്കണം!

ഓണമെത്തും മുൻപേ കോഴിക്കോട് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്; ജീവിതം വഴിമുട്ടി ഓട്ടോ ഡ്രൈവർമാർ

കുഞ്ചാക്കോ ബോബന്റെ 'ഉന്മാദം' ഒടിടിയിലേക്ക്; എവിടെ കാണാം

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 520 രൂപ കുറഞ്ഞു