ബി അശോക് 
Kerala

ബി അശോകിനെ മാറ്റി; കെടിഡിഎഫ്സി ചെയര്‍മാന്‍ സ്ഥാനം ബിജു പ്രഭാകറിന് നല്‍കി സര്‍ക്കാര്‍ ഉത്തരവ്

കെ.ടി.ഡി.എഫ്.സി - കെഎസ്ആര്‍ടിസി തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ചുമതല മാറ്റം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെടിഡിഎഫ്സി ചെയര്‍മാന്‍ സ്ഥാനം കെഎസ്ആര്‍ടിസി സി.എംഡി ബിജു പ്രഭാകറിന് നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ബി.അശോക് ഐ.എ.എസിന് പകരമായാണ് ബിജു പ്രഭാകറിന്റെ  നിയമനം. വായ്പാ തിരിച്ചടവിനെ ചൊല്ലി കെ.ടി.ഡി.എഫ്.സി - കെഎസ്ആര്‍ടിസി തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ചുമതല മാറ്റം.

കെ.ടി.ഡി.എഫ്.സി നഷ്ടത്തില്‍ ആകാനുള്ള കാരണം കെ.എസ്.ആര്‍.ടി.സി ആണെന്ന തരത്തില്‍ ബി.അശോക് ഐ.എ.എസ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍ കെ.ടി.ഡി.എഫ്.സി വാദത്തെ തള്ളി അന്നത്തെ കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ രംഗത്തുവന്നു.

2015 ല്‍ കെ.ടി.ഡി.എഫ്.സിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി കടം എടുത്ത 595 കോടി രൂപ 915 കോടിയായി തിരിച്ചടക്കണമെന്നും കെ.ടി.ഡി.എഫ്.സി അറിയിച്ചിരുന്നു. ഈ തുക അടക്കാത്തപക്ഷം കെ.എസ്.ആര്‍.ടി.സിക്ക് ജപ്തി നോട്ടീസ് അടക്കം അയച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21