today top five news 
Kerala

'ഭാരത മാതാവിനെ വിറ്റു, സര്‍ക്കാര്‍ എല്ലാം അടിയറവു വെച്ചു'; ഷിംജിത മുസ്തഫ ജയില്‍ മോചിതയായി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സ്വാഗത പ്രസംഗകനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍, ജാഥാ ക്യാപ്റ്റന്‍ വിഡി സതീശനെ സംസാരിക്കാനായി ക്ഷണിച്ചത് മുതലാണ് തര്‍ക്കം തുടങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

വിഡി സതീശന് മുന്‍പേ പ്രസംഗിക്കാന്‍ വിളിച്ചില്ല; അതൃപ്തി പ്രകടിപ്പിച്ച് ഷാഫി പറമ്പില്‍; പുതുയുഗ യാത്രാവേദിയില്‍ ഉന്തും തള്ളും

പുതുയുഗ യാത്രാവേദിയില്‍ ഉന്തും തള്ളും

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയില്‍ നടന്ന സ്വീകരണ വേദിയില്‍ ഉന്തും തള്ളും. സ്വാഗത പ്രസംഗകനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍, ജാഥാ ക്യാപ്റ്റന്‍ വിഡി സതീശനെ സംസാരിക്കാനായി ക്ഷണിച്ചത് മുതലാണ് തര്‍ക്കം തുടങ്ങിയത്. പുതുയുഗയാത്രക്ക് കുറ്റ്യാടിയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം. സംസാരിക്കാന്‍ വിളിക്കാന്‍ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചത്.

'ഭാരത മാതാവിനെ വിറ്റു, സര്‍ക്കാര്‍ എല്ലാം അടിയറവു വെച്ചു'; യുഎസ്‌ വ്യാപാര കരാറിനെതിരെ രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിലൂടെ ബിജെപി സര്‍ക്കാര്‍ 'ഭാരത മാതാവിനെ' വിറ്റുവെന്നും രാഹുല്‍ ലോക്‌സഭയില്‍ ആരോപിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ പൂര്‍ണമായും അമേരിക്കയ്ക്ക് കൈമാറിയെന്നും കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്തുവെന്നും രാഹുഗാന്ധി പറഞ്ഞു.

'ഒന്നും പറയാനില്ല'; 22ാം ദിവസം ജയില്‍ നിന്ന് പുറത്തിറങ്ങി ഷിംജിത മുസ്തഫ

ജാമ്യം ലഭിച്ച ഷിംജിത ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നു

ആഗോള അയ്യപ്പസംഗമം: 10 ദിവസത്തിനകം കൃത്യമായ കണക്ക് നല്‍കണം; ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി

Global Ayyappa Sangamam

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. പത്തു ദിവസത്തിനുള്ളില്‍ വരവ്, ചെലവ് കണക്കുകള്‍ ഉള്‍പ്പെടെ കൃത്യമായ കണക്ക് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. കണക്കുകൡ പൊരുത്തക്കേടുകളുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിക്കാന്‍ സംസ്ഥാന ഓഡിറ്റ് വകുപ്പിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി മെട്രോ രണ്ടാം ഘട്ടം; 1016.24 കോടി രൂപ വായ്പയ്ക്ക് അനുമതി

കൊച്ചി മെട്രോ, ഫയല്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

ന്യൂനപക്ഷ ഏകീകരണം ഇല്ല; എല്‍ഡിഎഫിന് മൂന്നാമൂഴം ലഭിക്കുമെന്ന് സിപിഎം പിബി വിലയിരുത്തല്‍

ബിഹാറില്‍ ഇനി ബിജെപി ഭരണം; സമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ഇന്ന്

ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി; പ്രതിരോധ കരാറുകളില്‍ നിന്ന് ഇറ്റലി പിന്മാറി

Today's Rashi Phalam April 15 |പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യ ങ്ങളിൽ ശ്രദ്ധ പുലർത്തണം

SCROLL FOR NEXT