അരിക്കൊമ്പൻ/ ഫയല്‍ ചിത്രം 
Kerala

അരിക്കൊമ്പൻ ദൗത്യം; ജിപിഎസ് കോളർ അസമിൽ നിന്ന് ഇന്നെത്തും

എയർ കാർ​ഗോ വഴി നെടുമ്പാശ്ശേരിയിലാണ് കോളർ എത്തിക്കുക. ഇവിടെ നിന്നു വനം വകുപ്പ് ഇതു ഏറ്റുവാങ്ങി ദേവികുളത്തേക്ക് കൊണ്ടു വരും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അരിക്കൊമ്പൻ ദൗത്യത്തിന്റെ ഭാ​ഗമായുള്ള ജിപിഎസ് കോളർ ഇന്ന് സംസ്ഥാനത്ത് എത്തും. ആനയെ പിടികൂടി കാട്ടിൽ വിടുമ്പോൾ ഘടിപ്പിക്കുന്നതിനായാണ് ജിപിഎസ് കോളർ അസമിൽ നിന്നു എത്തിക്കുന്നത്. വേൾഡ് വൈഡ് ഫണ്ട് നേച്ചർ എന്ന സംഘടനയുടെ കൈവശമുള്ള ജിപിഎസ് കോളറാണ് കേരളത്തിലേക്ക് കൊണ്ടു വരുന്നത്. 

എയർ കാർ​ഗോ വഴി നെടുമ്പാശ്ശേരിയിലാണ് കോളർ എത്തിക്കുക. ഇവിടെ നിന്നു വനം വകുപ്പ് ഇതു ഏറ്റുവാങ്ങി ദേവികുളത്തേക്ക് കൊണ്ടു വരും. 

അതേസമയം കോടതിയിൽ നിന്നുണ്ടാകുന്ന തീർപ്പിന് അനുസരിച്ചായിരിക്കും ഇത് ഘടിപ്പിച്ച് കാട്ടിൽ വിടുന്നതടക്കമുള്ള തീരുമാനം. ഒരേ ദൗത്യത്തിന് രണ്ട് ജിപിഎസ് കോളറുകൾ അനുവദിച്ചത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇതേത്തുടർന്നാണ് ബംഗളൂരുവിൽ നിന്നുള്ളത് വേണ്ടെന്നു വച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഭാവന തന്നവരോട് നന്ദി പറയണം'; വാട്സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ

'ബാബറും ഷദബും ടീമില്‍ വേണ്ടെന്ന് ആദ്യമേ പറഞ്ഞു, കോച്ചിനെ സഹിക്കാൻ വയ്യ'; പാക് ക്രിക്കറ്റ് 'പുകയുന്നു'

'പബ്ലിക് സര്‍വീസില്‍ കഴിവുള്ള കൂടുതല്‍ യുവജനങ്ങൾ എത്താന്‍ സിസ്റ്റം പൊളിച്ചെഴുതണം; ലാറ്ററല്‍ എന്‍ട്രി വീണ്ടും കൊണ്ടുവരണം'- വിഡിയോ

കണ്ണന്റെ മുന്നിൽ ചിത്രയുടെ സ്വര മാധുര്യം; ഭക്തിയിൽ ആറാടി ​ഗുരുപവനപുരി

'വസന്തോത്സവം'; ഹോളിയുടെ ഐതിഹ്യമെന്ത്?, ഹോളിക ദഹനത്തിന്റെ പ്രാധാന്യം?, എന്തിന് നിറങ്ങള്‍ വാരിപ്പൂശുന്നു?

SCROLL FOR NEXT