ബിജു മൊല്ല 
Kerala

വാഴക്കുളത്ത് ബിരുദ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് 

മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ല (44) യെയാണ് എറണാകുളം പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വാഴക്കുളത്ത് ബിരുദ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ല (44) യെയാണ് എറണാകുളം പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. അമ്പുനാട് അന്തിനാട് സ്വദേശിനി നിമിഷ തമ്പിയെയാണ് കൊലപ്പെടുത്തിയത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു

2018 ജൂലൈ 30ന് തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വല്യമ്മയുടെ മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് നിമിഷയെ പ്രതി ആക്രമിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച വല്യച്ഛന്‍ ഏലിയാസിനെയും കുത്തിപരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു നിമിഷയുടെ മരണം. മാറമ്പിള്ളി എംഇഎസ് കോളജിലെ ബിബിഎ വിദ്യാര്‍ഥിനിയായിരുന്നു.

കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവര്‍ച്ച, അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രതിക്കുമേല്‍ ചുമത്തിയായിരുന്നു കേസ്. വിചാരണ വേളയില്‍ 40 സാക്ഷികളെ കോടതി വിസ്തരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT