സുലൈമാന്‍ 
Kerala

പാലക്കാട് ചെറുമകന്റെ കുത്തേറ്റ് മുത്തശ്ശന്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

പാലക്കാട്: പാലക്കാട് പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശന്‍ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാന്‍ (65) ആണ് മരിച്ചത്. 19ന് കാവശ്ശേരിയിലെ വീട്ടില്‍വെച്ച് വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.

സുലൈമാന്റെ മകളുടെ മകനായ 16കാരന്‍ 10 വയസ്സുള്ള സഹോദരിയുമായുള്ള തര്‍ക്കത്തിനിടെ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞപ്പോഴാണ് സുലൈമാന് കുത്തേറ്റത്. നെഞ്ചിനും കഴുത്തിനും വയറിനുമാണ് കുത്തേറ്റത്. രണ്ടുപേരെയും ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും സുലൈമാന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.

ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രിയാണ് സുലൈമാന്‍ മരിച്ചത്. സഹോദരി അപകടനില തരണം ചെയ്തു. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ പിന്നീട് പൊലീസ് പിടികൂടി ജുവനൈല്‍ ഹോമിലാക്കി. പ്രതിയുടെ മറ്റു പശ്ചാത്തലങ്ങളെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.

Grandfather dies after being stabbed by grandson in Palakkad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

യാചകരെ കാണുമ്പോള്‍ പണം നല്‍കേണ്ട, പകരം... മലപ്പുത്ത് സ്മൈല്‍!

റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി, മരക്കൊമ്പില്‍ തുണി, അന്വേഷണം

400 രൂപയ്ക്ക് ഗ്ലാമര്‍ വിഡിയോ സബ്‌സ്‌ക്രിപ്ഷന്‍, പണം നല്‍കാനും ആളുകള്‍; വെളിപ്പെടുത്തി ഋതിക സങ്

'എന്നെ ഊതിച്ചു..., ഊതിച്ചില്ല എന്നൊന്നും ആരും പരാതി പറയരുത്'; സര്‍ക്കാര്‍ ജയബാലകൃഷ്ണന്റെ കുടുംബത്തോടൊപ്പം: രമേശ് ചെന്നിത്തല