Muhammed Shiban 
Kerala

മണിയറയിലെ ബാത്‌റൂമില്‍ എംഡിഎംഎ ഒളിപ്പിച്ചു; നവവരന്‍ അറസ്റ്റില്‍

തവനൂരിലെ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : എംഡിഎംഎയുമായി നവവരന്‍ അറസ്റ്റിലായി. തവനൂരിലെ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ മുകളിലെ നിലയിലെ മണിയറയില്‍ ബാത്ത്റൂമിലാണ് ഇയാള്‍ എംഡിഎംഎ. ഒളിപ്പിച്ചിരുന്നത്.

തിരൂരിലെ പൊറ്റിലാത്തറയില്‍ വെച്ച് കാറില്‍ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുഹമ്മദ് ഷിബാന്‍ ഉപയോഗത്തിനും വില്‍പ്പനക്കുമായി കൊണ്ടുവന്നതാണെന്നും ബാക്കിയുള്ള എംഡിഎംഎ. ഇയാള്‍ നിക്കാഹ് കഴിച്ച നവവധുവിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചത്.

തുടര്‍ന്ന് വീട്ടിലെത്തി പൊലീസ് എംഡിഎംഎ. കണ്ടെടുത്തു. കാറില്‍ നിന്നും ഭാര്യവീട്ടില്‍നിന്നുമായി മൊത്തം 1.55 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഷിബാന്‍ സ്വകാര്യ ആശുപത്രിയില്‍ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയാണ്.

Newlywed arrested with MDMA. Muhammed Shiban was arrested by Tirur police

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം, പിന്നാലെ തീപിടിത്തം

സൗദി സര്‍വീസുകള്‍ ഇന്ന് രാത്രി വരെ റദ്ദാക്കി എയര്‍ ഇന്ത്യ; മസ്‌കത്തിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു

അച്ഛനെ വെട്ടിക്കൊന്ന് വാട്ടര്‍ ടാങ്കിലിട്ടു, ബിരിയാണി കഴിച്ച് കിടന്നുറങ്ങി; മകന്‍ അറസ്റ്റില്‍

ശ്വാസംമുട്ടലിന് ചികിത്സക്കെത്തിയ പെണ്‍കുട്ടിക്ക് പേ വിഷബാധ വാക്‌സിന്‍ എടുത്തു; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്, നഴ്‌സിനെതിരെ നടപടി

ദുബായ് യുഎസ് കോണ്‍സുലേറ്റിൽ ആക്രമണം, മൊജ്തബ പുതിയ പരമോന്നത നേതാവ്, പത്മകുമാർ പുറത്തേക്ക്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT