കോടതി വരാന്തയില്‍ മുദ്രാവാക്യം വിളിക്കുന്ന ഗ്രോവാസു/ ടെലിവിഷന്‍ ചിത്രം 
Kerala

ഗ്രോ വാസു വീണ്ടും മുദ്രാവാക്യം വിളിച്ചു;  ആവര്‍ത്തിച്ചാല്‍ പൊലീസിനെതിരെ നടപടിയെന്ന് കോടതി

'പശ്ചിമഘട്ട രക്തസാക്ഷികള്‍ സിന്ദാബാദ്, ഇന്‍ക്വിലാബ് സിന്ദാബാദ്' എന്നീ മുദ്രാവാക്യങ്ങളാണ് ഗ്രോ വാസു കോടതി വരാന്തയില്‍ വിളിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: കോടതി നിര്‍ദേശം ലംഘിച്ച് കോടതി വരാന്തയില്‍ മുദ്രാവാക്യം വിളിച്ച് ഗ്രോ വാസു. കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു മുദ്രാവാക്യം വിളി. കോടതി വരാന്തയില്‍ മുദ്രാവാക്യം വിളിക്കാന്‍ അനുവദിക്കരുതെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. 

പശ്ചിമഘട്ട രക്തസാക്ഷികള്‍ സിന്ദാബാദ്, ഇന്‍ക്വിലാബ് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളാണ് ഗ്രോ വാസു കോടതി വരാന്തയില്‍ വിളിച്ചത്. ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി വരാന്തയില്‍ മുദ്രാവാക്യം വിളിക്കുന്നത് അനുവദിക്കരുതെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ പൊലീസിനെതിരെ നടപടിയുണ്ടാകുമെന്ന് കോടതി താക്കീത് നല്‍കി. തുടര്‍ നടപടികള്‍ക്കായി കേസ് പതിനൊന്നാം തീയതിയിലേക്ക് മാറ്റി. 

കഴിഞ്ഞ രണ്ടുതവണയും ഗ്രോ വാസുവിനെ കോടതിയില്‍ ഹാജരാക്കി മടക്കിക്കൊണ്ടുപോകുന്നതിനിടെ കോടതി വരാന്തയില്‍ അദ്ദേഹം മുദ്രാവാക്യം വിളിച്ചിരുന്നു. ആദ്യതവണ ഗ്രോവാസുവിന്റെ വായ മറച്ചുപിടിച്ച പൊലീസിന്റെ നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം