സുമയ്യ 
Kerala

ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവം; സര്‍ക്കാരിനെതിരെ സുമയ്യ ഹൈക്കോടതിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സുമയ്യ കോടതിയിലേക്ക്. സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാളെ വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്യും. വഞ്ചിയൂര്‍ പെര്‍മെനന്റ് ലോക് അദാലത്തിലാണ് കേസ് ഫയല്‍ ചെയ്യുക.

2023 മാര്‍ച്ച് 22ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ വയറ് കുടുങ്ങിയത്. തൈറോയിഡ് ശസ്ത്രക്രിയക്കിടെ സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ കീഹോള്‍ വഴി പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.

രണ്ടുതവണ ശ്രമിച്ചിട്ടും കീഹോള്‍ വഴി പുറത്തെടുക്കാന്‍ സാധിച്ചില്ല. ഗൈഡ് വയറിന്റെ രണ്ടറ്റവും ശരീരവുമായി ഒട്ടിച്ചേര്‍ന്ന നിലയിലാണ്. ഗൈഡ് വയര്‍ പുറത്തെടുത്താല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Guide wire stuck in chest during surgery; Sumayya moves High Court against government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ വെടിവയ്പ്; അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തി

വയനാട്ടില്‍ ആദ്യ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ആംആദ്മി; ട്രാന്‍സ്‌ജെന്‍ഡര്‍ എന്‍ വി പ്രകൃതി മത്സരിക്കും

തകര്‍ത്തടിച്ച് 'മില്ലര്‍ മാജിക്'; ഇന്ത്യയ്ക്ക് 188 റണ്‍സ് വിജയലക്ഷ്യം

'കേരളത്തിലും അസമിലും കോണ്‍ഗ്രസ് ജയിക്കില്ല, രാഹുലിനേയും കെ സി വേണുഗോപാലിനേയും കുറ്റപ്പെടുത്താന്‍ മറക്കരുത്'

വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ വീഴ്ച സംഭവിച്ചിട്ടില്ല, തന്ത്രി പെരുങ്കള്ളന്‍മാരുടെ പട്ടികയില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT