Kanthapuram AP Aboobacker Musliyar  
Kerala

ഗള്‍ഫിലെ വിമാനയാത്ര പ്രതിസന്ധി; മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇല്ലാത്ത വര്‍ധന കേരളത്തിലേക്ക്; വ്യോമയാന മന്ത്രിക്ക് കത്തയച്ച് കാന്തപുരം

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് വര്‍ധിച്ച നിരക്ക് ഈടാക്കി വരുന്നത് വിവേചനമാണെന്നും നാടിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനം സൃഷ്ടിക്കുന്ന പ്രവാസി തൊഴിലാളികളുടെ ക്ഷേമം എന്ന നിലയിലും യുദ്ധ സാഹചര്യത്തില്‍ നിര്‍വഹിക്കുന്ന നീതി എന്ന നിലയിലും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഗള്‍ഫ്-കേരള സെക്ടറില്‍ വിമാനയാത്രക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ അതിവേഗ പരിഹാരം തേടി കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹന്‍ നായിഡുവിന് കത്തയച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കിലുണ്ടായ വര്‍ധനവ് അനിശ്ചിതമായി നീളുന്നതും മുന്നറിയിപ്പില്ലാതെ യാത്രകള്‍ റദ്ദാക്കുന്നതും പ്രവാസികള്‍ക്ക് വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുവെന്നും വ്യക്തിപരവും തൊഴില്‍പരവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ ഇവ സൃഷ്ടിക്കുന്നുണ്ടെന്നും കത്തില്‍ സൂചിപ്പിച്ചു.

അമിത നിരക്കിനും വിമാനങ്ങളുടെ കുറവിനും പുറമെ മുടങ്ങിയ യാത്രകളുടെ റീഫണ്ട് നല്‍കാതിരിക്കാന്‍, സെക്ടര്‍ മാറ്റിയും തിയ്യതി നീട്ടിയും യാത്ര നിശ്ചയിക്കല്‍ തുടങ്ങിയവയും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഗള്‍ഫ് സെക്ടറില്‍ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത് ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഗുണം ചെയ്യുമെന്നും അവധിക്കാലം ഉള്‍പ്പെടെയുള്ള സീസണുകളും ഡിമാന്റും അനുസരിച്ച് വിമാനനിരക്ക് അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ സജീവമായി ഇടപെടണമെന്നും മന്ത്രിയോട് അഭ്യര്‍ഥിച്ചു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് വര്‍ധിച്ച നിരക്ക് ഈടാക്കി വരുന്നത് വിവേചനമാണെന്നും നാടിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനം സൃഷ്ടിക്കുന്ന പ്രവാസി തൊഴിലാളികളുടെ ക്ഷേമം എന്ന നിലയിലും യുദ്ധ സാഹചര്യത്തില്‍ നിര്‍വഹിക്കുന്ന നീതി എന്ന നിലയിലും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും പരിഹാരം കാണണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തില്‍ അവധിക്കാലമായതുകൊണ്ട് തന്നെ നിരവധി സാധാരണ പ്രവാസികള്‍ ഈ സവിശേഷ സാഹചര്യത്തില്‍ ഏറെ പ്രയാസമനുഭവിക്കുന്നുണ്ട്. ഫലപ്രദവും ഉചിതവുമായ നടപടികള്‍ ഉത്തരവാദപെട്ടവരില്‍ നിന്നും ഉണ്ടാവുമെന്ന് നമുക്ക് പ്രത്യാശിക്കാമെന്നും അബുബക്കല്‍ മുസ്ലിയാര്‍ പറഞ്ഞു.

Gulf-Kerala Air Travel Crisis: Kanthapuram AP Aboobacker Musliyar urges Union Minister for swift action

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം

'പൊളിറ്റിക്കൽ വൈറ്റ് വാഷിങ്, വസ്തുതകളെ കൈകാര്യം ചെയ്ത രീതി അങ്ങേയറ്റം വിചിത്രം'; 'പള്ളിച്ചട്ടമ്പി'ക്കെതിരെ സന്ദീപ് വാര്യർ

കൊടും ചൂടിൽ ഈ പച്ചക്കറികൾ ഒഴിവാക്കാം

15,000 രൂപ വരെയുള്ള ആവര്‍ത്തിച്ചുള്ള ഇടപാടുകള്‍ക്ക് ഇനി ഒടിപി വേണ്ട; പുതിയ പരിഷ്‌കരണവുമായി റിസര്‍വ് ബാങ്ക്

ഇടതു കണ്ണു തുടിക്കുന്നത് നല്ലതിനാണോ? ശാസ്ത്രത്തിന് പറയാനുള്ളത് മറ്റൊന്നാണ്

SCROLL FOR NEXT