തിരുവനന്തപുരത്ത് ​ഗുണ്ടാ നേതാവ് മരിച്ചു സ്ക്രീൻഷോട്ട്
Kerala

വെട്ടേറ്റ് റോഡിൽ കിടന്നത് അരമണിക്കൂർ; തിരുവനന്തപുരത്ത് ​ഗുണ്ടാ നേതാവ് മരിച്ചു

കാറിലെത്തിയ മൂന്നം​ഗ സംഘം ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന ജോയിയെ വെട്ടി പരിക്കേൽപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെട്ടേറ്റ ​ഗുണ്ടാ നേതാവ് മരിച്ചു. കുറ്റ്യാണി സ്വ​ദേശി വെട്ടുകത്തി ജോയ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ശ്രീകാര്യം പൗഡികോണത്ത് വച്ചാണ് കാറിലെത്തിയ മൂന്നം​ഗ സംഘം ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന ജോയിയെ വെട്ടി പരിക്കേൽപ്പിച്ചത്.

ആക്രമണത്തിൽ ജോയിയുടെ കാലുകൾക്കുൾപ്പെടെ ​ഗുരുതരമായി പരിക്കേറ്റിരുന്നു. വെട്ടേറ്റ ജോയ് അരമണിക്കൂറിലധികം റോഡിൽ കിടന്നു. ഒടുവിൽ പൊലീസ് എത്തിയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ടു ദിവസം മുൻപാണ് ജോയി പുറത്തിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറിൽ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

നീറ്റ് പരീക്ഷയ്ക്ക് മുൻപ് ടെലഗ്രാമിന് പൂട്ട്; എന്തുകൊണ്ട് വാട്സാപ്പിനെ തൊട്ടില്ല?

'വീട്ടിൽ പോകു'... ആ പറഞ്ഞത് വൈഭവിനെ ചൊടിപ്പിച്ചു; കലിയടങ്ങാത്തതിന്റെ കാരണം...

SCROLL FOR NEXT