തൃശൂർ : കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയിൽ പങ്കെടുക്കുന്ന കോവിഡ് ബാധിതരായ ഉദ്യോഗാർത്ഥികളും, ക്വാറന്റീനിൽ കഴിയുന്ന ഉദ്യോഗാർത്ഥികളും വിവരം പരീക്ഷയ്ക്ക് രണ്ടു ദവസം മുമ്പ് അറിയിക്കണം. കണ്ടെയ്ൻമെന്റ് സോണിൽ നിന്നോ അന്യസംസ്ഥാനത്ത് നിന്നോ വിദേശത്ത് നിന്നോ വരുന്ന ഉദ്യോഗാർത്ഥികളും വിവരം അറിയിക്കേണ്ടതാണ്.
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിൽ (kdrbtvm@gmail.com) മുഖേനയോ ഫോൺ മുഖേനയോ (സെക്രട്ടറി-8921480998, പരീക്ഷാ കൺട്രോളർ- 8547700068) ആണ് വിവരം അറിയിക്കേണ്ടത്. ക്വാറന്റീനിൽ കഴിയുന്നവർ ഇത് സംബന്ധിച്ച് ഒരു സത്യവാങ്മൂലം വെള്ള പേപ്പറിൽ എഴുതി പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ട് മുമ്പാകെ സമർപ്പിക്കണം.
കോവിഡ് പോസിറ്റീവായ ഉദ്യോഗാർത്ഥികൾ അവരവർ ഏർപ്പാടാക്കുന്ന വാഹനത്തിൽ എത്തി പരീക്ഷാ കേന്ദ്രത്തിനുള്ളിൽ ചീഫ് സൂപ്രണ്ട് നിർദ്ദേശിക്കുന്ന പ്രകാരം ആ വാഹനത്തിനുള്ളിലിരുന്ന് പരീക്ഷ എഴുതണം. കോവിഡ് പോസിറ്റീവായവർ പ്രത്യേക വാഹനത്തിൽ എത്തിയാലേ പരീക്ഷ എഴുതാൻ അനുവദിക്കുകയുള്ളൂ.
ഇവരെ പരീക്ഷ എഴുതാൻ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ അനുമതിപത്രം, കോവിഡ് 19 പോസിറ്റീവ് സർട്ടിഫിക്കറ്റ്, ഉദ്യോഗാർത്ഥികളുടെ ഐഡന്റിറ്റി തെളിയിക്കുന്നതിന് അഡ്മിഷൻ ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് ഇവ പരീക്ഷാ കേന്ദ്രത്തിൽ എത്തുമ്പോൾ നിർബന്ധമായും ഹാജരാക്കണം.
സെപ്റ്റംബർ അഞ്ചിനാണ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന ഗുരുവായൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (കാറ്റഗറി നമ്പർ-40/2020), റസിഡന്റ് മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ-12/2020), കൊച്ചിൻ ദേവസ്വം ബോർഡിലെ സിസ്റ്റം മാനേജർ (കാറ്റഗറി നമ്പർ-32/2020) എന്നീ തസ്തികകളുടെ പരീക്ഷ നടക്കുന്നത്.
ഇ-മെയിലിൽ ഉൾപ്പെടുത്തേൺ മറ്റ് രേഖകൾ സംബന്ധിച്ച വിവരങ്ങൾ, കോവിഡ് പോസിറ്റീവായവർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ എന്നിവ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.kdrb.kerala.gov.in) ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates