പ്രതീകാത്മക ചിത്രം ഫെയ്സ്ബുക്ക്
Kerala

ആനകൾക്ക് ഇനി കുറി വേണ്ട, ലംഘിച്ചാൽ പാപ്പാൻമാർക്ക് പിഴ; വിലക്കേർപ്പെടുത്തി ​ഗുരുവായൂർ ക്ഷേത്രം

ഇത്തരത്തിൽ കേടായ നെറ്റിപ്പട്ടം നന്നാക്കാൻ 10,000 മുതൽ 20,000 രൂപ വരെ ചെലവ് വരും.

Author : സമകാലിക മലയാളം ഡെസ്ക്

​തൃശൂർ: ആനയെ കുറി തൊടീക്കുന്നതിന് ​ഗുരുവായൂർ ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തി. പാപ്പാൻമാർക്കായി ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ 17ന് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പല നിറത്തിലുള്ള കുറി തൊടീക്കുന്നതിനാൽ നെറ്റിപ്പട്ടത്തിൽ ചായം ഇളകി കറ പിടിക്കുന്നുവെന്നും തുണി ദ്രവിച്ച് നെറ്റിപ്പട്ടം കേടുവരുന്നുവെന്നും സർക്കുലറിൽ പറയുന്നു.

ഇത്തരത്തിൽ കേടായ നെറ്റിപ്പട്ടം നന്നാക്കാൻ 10,000 മുതൽ 20,000 രൂപ വരെ ചെലവ് വരും. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാപ്പാൻമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. നിർദേശം ലംഘിച്ചാൽ പാപ്പാൻമാരിൽ നിന്ന് നഷ്ടം ഈടാക്കും.

ശീവേലിക്കും വിളക്കെഴുന്നള്ളിപ്പിനും ആനകളെ കുളിപ്പിച്ച് കുറിയിട്ടാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്. ആനയുടെ മസ്തകത്തിലും ചെവികളിലും വാലിലും ചന്ദനം, കളഭം, കുങ്കുമം എന്നിവ കൊണ്ടാണ് പാപ്പാൻമാർ കുറി തൊടാറ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT