GURUVAYUR TEMPLE file
Kerala

ഗുരുവായൂര്‍ തൃപ്പുത്തരി ഉത്സവം ഇന്ന്; പുത്തരി പായസം വിതരണം ഉച്ചപൂജയ്ക്ക് ശേഷം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തൃപ്പുത്തരി മഹോത്സവം ഇന്ന് (ഞായറാഴ്ച) ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തൃപ്പുത്തരി മഹോത്സവം ഇന്ന് (ഞായറാഴ്ച) ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടക്കും. രാവിലെ 8.30 മുതല്‍ 9.30 വരെയുള്ള ശുഭമുഹൂര്‍ത്തത്തിലാണ് തൃപ്പുത്തരി ചടങ്ങുകള്‍ നടക്കുക.

തൃപ്പുത്തരി ദിനത്തില്‍ ഭക്തജനങ്ങള്‍ക്കായി 1200 ലിറ്റര്‍ പുത്തരി പായസമാണ് ക്ഷേത്രത്തില്‍ തയ്യാറാക്കുന്നത്. പായസം കൂടുതല്‍ സ്വാദിഷ്ടമാക്കുന്നതിനായി 2200 കദളിപ്പഴവും 22 കിലോ ശുദ്ധമായ നെയ്യും പ്രത്യേക ചേരുവകളായി ഉപയോഗിക്കും. പുത്തരി പായസത്തിനുള്ള ടിക്കറ്റുകള്‍ ശനിയാഴ്ച വൈകുന്നേരം നാലു മണി മുതല്‍ ക്ഷേത്രത്തിലെ തെക്കേനട ടിക്കറ്റ് കൗണ്ടറില്‍ നിന്നും കൊടുക്കുന്നുണ്ട്.

250 മില്ലിലിറ്റര്‍ പായസത്തിന് 60 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒരാള്‍ക്ക് പരമാവധി 120 രൂപയുടെ പായസം വരെ ശീട്ടാക്കാന്‍ സാധിക്കും. പായസം വാങ്ങുന്നതിനുള്ള ഡബ്ബയ്ക്ക് 20 രൂപ അധികം നല്‍കണം. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷമായിരിക്കും ഭക്തര്‍ക്ക് പ്രസാദ വിതരണം നടത്തുക.

guruvayur temple thripputhari today, puthari payasam distribution

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

ബിയര്‍ കുപ്പി, കഞ്ചാവ്, ഗ്രനേഡ് ഷെല്‍...; നിയമസഭയ്ക്കുള്ളില്‍ നിരോധിത വസ്തുക്കള്‍ എത്തിയത് പലതവണ!

'ഒരു മകനെ കൊലയ്ക്ക് കൊടുത്തു, മറ്റൊരു മകനെ ജയിലിലാക്കി'; കൊടുങ്ങല്ലൂര്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്

'ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം'; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍, ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ടയാള്‍ പിടിയില്‍, പരമ്പര പിടിക്കാന്‍ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍