guruvayur temple ഫയല്‍
Kerala

ഒരു സ്ലോട്ടില്‍ ആറുപേര്‍ക്ക് വരെ, മണിക്കൂറില്‍ 300 പേര്‍ വീതം; ഗുരുവായൂര്‍ വിര്‍ച്വല്‍ ക്യൂ ബുക്കിങ് ഇങ്ങനെ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിര്‍ച്വല്‍ ക്യൂവിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിര്‍ച്വല്‍ ക്യൂവിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. ഓഗസ്റ്റ് നാലുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് വിര്‍ച്വല്‍ ക്യൂ നടപ്പാക്കുന്നത്.

ക്ഷേത്രത്തില്‍ ഉദയാസ്തമയ പൂജയില്ലാത്ത ചൊവ്വാഴ്ചയും വ്യാഴാഴ്ചയും മാത്രമാണ് വിര്‍ച്വല്‍ ക്യൂ. രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും വൈകീട്ട് നാലുമുതല്‍ അഞ്ചുവരെയും ഓരോ മണിക്കൂര്‍ വീതമായിരിക്കും വിര്‍ച്വല്‍ ക്യൂ. ഓരോ സ്ലോട്ടിലും 300 പേരെ വീതം അനുവദിക്കും.

ബുക്കിങ് സമയം:

രാവിലെ: 7,8,9,10

ഉച്ചയ്ക്ക്: 12,1

വൈകീട്ട്: 4,5

ഒരു സ്ലോട്ടില്‍ ആറുപേര്‍ക്ക് വരെ ബുക്ക് ചെയ്യാം. ഓരോ മണിക്കൂറിലും 300 പേര്‍ക്കാണ് പ്രവേശനം.

ബുക്കിങ്ങിന്: guruvayurdevaswom.in

ബുക്കിങ് ഇങ്ങനെ

വിര്‍ച്വല്‍ ദര്‍ശനത്തിന് guruvayurdevaswom.in എന്ന വിലാസത്തിലാണ് ബുക്ക് ചെയ്യേണ്ടത്. അതില്‍ വിര്‍ച്വല്‍ ദര്‍ശന്‍ എന്ന് ടൈപ്പ് ചെയ്താല്‍ മൊബൈല്‍ നമ്പറും ഒടിപിയും ചോദിക്കും. പേജ് തുറന്നാല്‍ പേര്, ദര്‍ശനം ഉദ്ദേശിക്കുന്ന സ്ലോട്ട്, മൊത്തം എത്രപേര്‍, അവരുടെ നക്ഷത്രം, ഇ-മെയില്‍ ഐഡി എന്നിവ നല്‍കണം. കണ്‍ഫര്‍മേഷന്‍ കിട്ടിയാല്‍ അതിന്റെ പ്രിന്റ് കോപ്പി ദര്‍ശന സമയത്ത് കാണിക്കണം. മണിക്കൂറുകള്‍ വരി നില്‍ക്കാതെ സുഗമമായ ദര്‍ശനം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് വിര്‍ച്വല്‍ ക്യൂ.

Guruvayur virtual queue booking details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം (വീഡിയോ )

വിമുക്തഭടന്മാരുടെ ആശ്രിതർക്ക് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് അപേക്ഷിക്കാം

ഡല്‍ഹിയിലെത്തിയത് പണം വാങ്ങി, എന്‍ഐഎ അന്വേഷണത്തിന് ഹര്‍ജിയെന്ന് വാര്‍ത്ത; അടുത്ത മാസം 20 കഴിഞ്ഞ് വരൂവെന്ന് കമന്റില്‍ രഞ്ജിനി

'അംപയറേ ശരിക്കും ഞാൻ നോട്ടൗട്ട് ആണോ? ഒന്ന് നോക്കാമോ!'

'കടയിൽ നിന്ന് വാങ്ങുന്ന പാൽ മകന് നൽകാറില്ല'; കാരണം പറഞ്ഞ് കാജൽ അ​ഗർവാൾ