Hajj ഫയല്‍ ചിത്രം
Kerala

ഹജ്ജ് തീര്‍ത്ഥാടനം: ആദ്യ വിമാനം ഇന്ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും; ആദ്യ സംഘത്തില്‍ 430 പേര്‍

സംസ്ഥാന ഹജ്ജ് ക്യാംപിന് നെടുമ്പാശ്ശേരിയില്‍ ഇന്നലെ തുടക്കമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹജ്ജിനുള്ള കൊച്ചിയില്‍ നിന്നുള്ള ആദ്യ സംഘം ഇന്ന് പുറപ്പെടും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 2. 10 നാണ് 430 തീര്‍ത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെടുക. സംസ്ഥാന ഹജ്ജ് ക്യാംപിന് നെടുമ്പാശ്ശേരിയില്‍ ഇന്നലെ തുടക്കമായിരുന്നു.

കഴിഞ്ഞ വര്‍ഷം സൗദി എയര്‍ലൈന്‍സാണ് കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ഫ്‌ലൈനാസ് എയര്‍ലൈന്‍സാണ് തീര്‍ത്ഥാടകരുമായി പോകുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്ന് ഇക്കുറി 7943 തീര്‍ത്ഥാടകരാണ് യാത്ര തിരിക്കുന്നത്.

കേരളത്തിലെ മൂന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുമായി 13,194 തീര്‍ത്ഥാടകരാണ് ഹജ്ജിനായി യാത്ര തിരിക്കുക. കണ്ണൂരില്‍ നിന്നുള്ള സര്‍വീസുകള്‍ മെയ് 6 മുതല്‍ 14 വരെയും, കോഴിക്കോട് നിന്നുള്ള യാത്രകള്‍ മെയ് 14 മുതല്‍ 17 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

Hajj pilgrimage: First flight to depart from Kochi airport today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

20 വര്‍ഷങ്ങള്‍, അണ്ണാ ഹസാരെ ഉള്‍പ്പെടെ128 സാക്ഷികള്‍: കോണ്‍ഗ്രസ് നേതാവ് പവന്‍രാജെയുടെ കൊലപാതകക്കേസില്‍ വിധി ഇന്ന്

'പണി' അറിയാത്ത ഒരു 'പണിക്കാരൻ'; സ്പെയിനിന്റെ പ്രധാന സ്ട്രൈക്കർ ആദ്യ 30 മിനിറ്റിൽ പന്ത് തൊട്ടതേ ഇല്ല!

നാലുദിവസം മുന്‍പ് കാണാതായി; പ്രവാസി മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

'അത് സംവരണ വിരുദ്ധമല്ല, അങ്ങനൊരു മോശം പ്രസ്താവന ഞാന്‍ പറയില്ല'; വിമര്‍ശനങ്ങള്‍ക്കെതിരെ അഭിനവ് സുന്ദര്‍ നായക്

SCROLL FOR NEXT