കെ എം ഷാജി/ഫയല്‍ ചിത്രം 
Kerala

കെഎം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു

കെഎം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിലാണ് പതിനൊന്ന് മണിക്കൂര്‍ നേരം വിജിലന്‍സിന്റെ സ്‌പെഷ്യല്‍ യൂണിറ്റ് പരിശോധന നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍. കെഎം ഷാജി എംഎല്‍എയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് തുക പിടിച്ചെടുത്തത്. റെയ്ഡ് മണിക്കൂറുകള്‍ നീണ്ടതായാണ് റിപ്പോര്‍ട്ട്.

അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെഎം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിലാണ് പതിനൊന്ന് മണിക്കൂര്‍ നേരം വിജിലന്‍സിന്റെ സ്‌പെഷ്യല്‍ യൂണിറ്റ് പരിശോധന നടത്തിയത്. 

കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്‍ നേരത്തെ വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയായാണ് പരിശോധന നടത്തിയത്‌. ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍ വരവിനേക്കാള്‍ 100 ശതമാനത്തിന് മുകളില്‍ വര്‍ദ്ധനവുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'