ഹർഷിന, വീണ ജോർജ് 
Kerala

ആരോ​ഗ്യ മന്ത്രിയുടെ ഉറപ്പ് നാവുകൊണ്ട് മാത്രം; കുത്തിയിരിപ്പ് സത്യാ​ഗ്രഹം നടത്താൻ ഹർഷിന

റിപ്പോർട്ട് തിരിച്ചയക്കാൻ വൈകിയതിൽ ഒത്തുകളിയുണ്ടെന്നും ഹർഷിന

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ പരാതിക്കാരി ഹർഷിന വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ഹര്‍ഷിന കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തും. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഉറപ്പ് നടപ്പായില്ലെന്നും ഹർഷിന ആരോപിച്ചു. 

കേസിൽ പ്രതിചേർത്ത രണ്ട് ഡോക്ടർമാരെയും നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി കഴിഞ്ഞ മാസമാണ് എസിപി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ അത്യാവശ്യമായ മൊഴികളുടെയും തെളിവുകളുടെയും അഭാവത്തിൽ കമ്മീഷണർ റിപ്പോർട്ട് മടക്കി.

ഇതിന് പിന്നാലെയാണ് പ്രത്യക്ഷ സമരത്തിലേക്ക് ഹർഷിന കടക്കുന്നത്. ഹർഷിനയ്‌ക്കൊപ്പമുണ്ടെന്ന് പറയുന്ന ആരോ​ഗ്യമന്ത്രി നാവുകൊണ്ട് മാത്രമാണ് ഒപ്പമുള്ളതെന്നും പരാതിക്കാരി പറഞ്ഞു. ഇതുവരെ സർക്കാരിന്റെ ഭാ​ഗത്തു നിന്നും ഏതെങ്കിലും തരത്തിൽ നീതി ലഭിച്ചിട്ടില്ലെന്നും ഹർഷിന കുറ്റപ്പെടുത്തി. പലരിൽ നിന്നുമുള്ള സമ്മർദ്ദത്തിൻറെ ഭാഗമായാണ് സർക്കാർ നടപടി താമസിപ്പിക്കുന്നതെന്നും റിപ്പോർട്ട് തിരിച്ചയക്കാൻ വൈകിയതിൽ ഒത്തുകളിയുണ്ടെന്നും ഹർഷിന ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT