ഫയല്‍ ചിത്രം 
Kerala

യുവതിയുടെ വയറ്റിൽ കത്രിക മറന്നു വച്ച സംഭവം; മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി ആരോ​ഗ്യ മന്ത്രി

ഹർഷിനയ്ക്ക് നീതി ഉറപ്പാക്കും. വിഷയത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നു വച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. ശസ്ത്രക്രിയക്കിടെ ഹർഷിന എന്ന യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എങ്ങനെയെന്നു കണ്ടെത്താനാവില്ല. മെഡിക്കൽ കോളജിലെ കത്രികയാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. 

മെഡിക്കൽ ബോർഡ് റിപ്പോർട്ട് അം​ഗീകരിക്കാൻ സാധിക്കില്ലെന്നു മന്ത്രി വ്യക്തമാക്കി. ഹർഷിനയ്ക്ക് നീതി ഉറപ്പാക്കും. വിഷയത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ സ്വകാര്യ മെഡിക്കൽ കോളജിലെ പ്രവേശനം സംബന്ധിച്ച ഭേദ​ഗതി ബില്ലിന്റെ ചർച്ചയ്ക്കിടെയാണു മന്ത്രിയുടെ പരാമർശം. 

വിഷയത്തിൽ മെഡിക്കൽ ബോർഡ് കണ്ടെത്തലിനെതിരെ അപ്പീൽ പോകുമെന്നു ഹർഷിന വ്യക്തമാക്കിയിരുന്നു. ഈ മാസം 16നു സെക്രട്ടേറിയറ്റിനു മുന്നിൽ സൂചനാ സമരം നടത്തുമെന്നും ഹർഷിന പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT