കൊച്ചി: വൈപ്പിൻ എടവനക്കാട് പഞ്ചായത്തിൽ നാളെ ഹർത്താൽ. തീരദേശ സംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. കടൽക്ഷോഭം രൂക്ഷമായിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എടവനക്കാട് മേഖലയിൽ കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ജനകീയ സമര സമിതി റോഡ് ഉപരോധിച്ചു. ഫോർട്ട് കൊച്ചി സബ് കലക്ടർ സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും സമരക്കാർ പിന്തിരിഞ്ഞില്ല. വൈകീട്ടാണ് റോഡുപരോധം അവസാനിപ്പിച്ചത്.
നാളെ ജില്ലാ കലക്ടറുമായി ചർച്ച നടത്തും. കടലാക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് എടവനക്കാട് തീരമേഖലയിലെ ജനങ്ങൾ പ്രതിഷേധം കനപ്പിച്ചത്. ശാസ്ത്രീയമായ രീതിയിൽ പുലിമുട്ടും ടെട്രോപാഡും നിർമ്മിക്കണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates