46 ലക്ഷവുമായി പിടിയിലായത് മഹാരാഷ്ട്ര സ്വദേശികള്‍ 
Kerala

പയ്യന്നൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട; 46 ലക്ഷവുമായി പിടിയിലായത് മഹാരാഷ്ട്ര സ്വദേശികള്‍

വലിയ ബാഗിനകത്ത് നോട്ടുകള്‍ കെട്ടുകളായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: പയ്യന്നൂര്‍ നഗരത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ കുഴല്‍പ്പണ ഇടപാടു സംഘം പിടിയിലായി. മഹാരാഷ്ട്ര സ്വദേശികളായ സത്യവാങ് ആദര്‍ശ്, ശിവജി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും രേഖകളില്ലാത്ത

46 ലക്ഷം രൂപയാണ് പിടികൂടിയത്. ശനിയാഴ്ച്ച രാവിലെയാണ് കുഴല്‍പണ സംഘം പിടിയിലായത്. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കുഴല്‍പണ ഇടപാട് നടക്കുന്നുണ്ടെന്ന പയ്യന്നൂര്‍ ഡിവൈഎസ്പി കെ.വിനോദ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.

റെയില്‍വെ സ്റ്റേഷനു സമീപം നിലയുറപ്പിച്ച പൊലീസ് സംശയാസ്പദമായ രീതിയില്‍ കണ്ട രണ്ടു പേരെ പരിശോധിച്ചപ്പോഴാണ് ഇവര്‍ വാഹനത്തില്‍ കൊണ്ടുവരികയായിരുന്ന പണം സഹിതം പിടിയിലായത്. വലിയ ബാഗിനകത്ത് നോട്ടുകള്‍ കെട്ടുകളായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതിനു ശേഷം പണം തൊണ്ടിമുതലായി കണ്ടുകെട്ടി. കുഴല്‍പണ കടത്തു സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് പൊലീസിന്റെ സംശയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം